നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് ഫൈനലില്‍

മത്സരം ആരംഭിച്ച് 13-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് ലീഡ് എടുത്തു. അവര്‍ക്ക് ആയി തോയ് സിംഗ് ആണ് ആദ്യ ഗോള്‍ നേടിയത്. 33-ാം മിനുട്ടില്‍ അജ്‌റായിയിലൂടെ അവര്‍ ലീഡ് ഇരട്ടിയാക്കി.

author-image
Athira Kalarikkal
New Update
durand - east

നോർത്ത് ഈസ്റ്റിന്റെ ആദ്യഗോൾ നേടിയ തോയ് സിങ്ങിന്റെ ആഹ്ലാദം

Listen to this article
0.75x1x1.5x
00:00/ 00:00

കൊല്‍ക്കത്ത : ചരിത്രത്തില്‍ ആദ്യമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യൂറണ്ട് കപ്പ് ഫൈനലില്‍ എത്തി. ഇന്ന് നടന്ന സെമി ഫൈനലില്‍ ഷില്ലോംഗ് ലജോംഗിനെ പരാജയപ്പെടുത്തിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലിലേക്ക് മുന്നേറിയത്. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ആയിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വിജയം.

മത്സരം ആരംഭിച്ച് 13-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് ലീഡ് എടുത്തു. അവര്‍ക്ക് ആയി തോയ് സിംഗ് ആണ് ആദ്യ ഗോള്‍ നേടിയത്. 33-ാം മിനുട്ടില്‍ അജ്‌റായിയിലൂടെ അവര്‍ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന നിമിഷം പാര്‍തിബ് ഗൊഗോയി കൂടെ ഗോള്‍ നേടിയതോടെ വിജയം ഉറപ്പായി. ഫൈനലില്‍ ബെംഗളൂരു എഫ് സിയോ മോഹന്‍ ബഗാനോ ആകും നോര്‍ത്ത് ഈസ്റ്റിന്റെ എതിരാളികള്‍.

north east united durand cup final