ഡ്യൂറണ്ട് കപ്പുയര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

18-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കന്നി ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.

author-image
Athira Kalarikkal
New Update
durand cupnn

Photo : AP

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്‍ക്കത്ത : ഡ്യൂറന്‍ഡ് കപ്പില്‍ കിരീടം ഉയര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ശനിയാഴ്ച നടന്ന ഫൈനല്‍ മത്സരത്തില്‍ 18-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കന്നി ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. ഷൂട്ടൗട്ടില്‍ ബഗാന്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോള്‍കീപ്പര്‍ ഗുര്‍മീതാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ശില്‍പി. ടീമിന്റെ ആദ്യ മേജര്‍ കിരീടം കൂടിയാണിത്.

നേരത്തേ, നിശ്ചിത സമയത്ത് ഇരു ടീമും രണ്ടു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. രണ്ടു ഗോളിന് പിന്നിലായ ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് നോര്‍ത്ത് ഈസ്റ്റ് മത്സരം ആവേശകരമാക്കി. 11-ാം മിനിറ്റില്‍ തന്നെ ലഭിച്ച ഒരു പെനാല്‍റ്റി വലയിലെത്തിച്ച് ജേസന്‍ കമ്മിങ്സ്, ബഗാനെ മുന്നിലെത്തിച്ചു. പിന്നാലെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ സഹല്‍ അബ്ദുള്‍സമദിലൂടെ അവര്‍ ലീഡുയര്‍ത്തി. ബഗാന്‍ താരങ്ങളായ ലിസ്റ്റന്‍ കൊളാസോ, സുഭാശിഷ് ബോസ് എന്നിവരുടെ കിക്കുകള്‍ തടുത്തിട്ട് ഗുര്‍മീത് ടീമിനെ കന്നിക്കിരീടത്തിലെത്തിക്കുകയും ചെയ്തു.

 

north east united durand cup Mohan Bagan