ലീഗിനെ ബഹുമാനിക്കുകയും ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്; എംബപ്പെ

'ഞാന്‍ തലയുയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും, എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു, ആദ്യം എഎസ് മൊണാക്കോയും പിന്നെ തീര്‍ച്ചയായും പിഎസ്ജിയും എനിക്ക് നല്ല അനുഭവങ്ങള്‍ നല്‍കി.

author-image
Athira Kalarikkal
New Update
Mbappe

Kylian Mbappe

Listen to this article
0.75x 1x 1.5x
00:00 / 00:00

ജീവിതത്തിലെ ഒരു അധ്യായം അവസാനിക്കുകയാണെന്നും ലീഗ് 1ന് എപ്പോഴും പ്രത്യേക സ്ഥാനം ഉണ്ടെന്നും എംബാപ്പെ പറഞ്ഞു. ഇന്നലെ ലീഗ് വണ്ണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം വാങ്ങിയതിനു ശേഷം സംസാരിക്കുകയായിരുന്നു എംബപ്പെ. 

'എന്റെ ജീവിതത്തിലെ ഒരു അധ്യായം അവസാനിക്കുകയാണ്. ലിഗ് 1 ന് എപ്പോഴും എന്റെ ജീവിതത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഞാന്‍ എല്ലായ്പ്പോഴും ഈ ലീഗിനെ ബഹുമാനിക്കുകയും ലീഗിനെ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്'' എംബപ്പെ പറഞ്ഞു. 

''ഞാന്‍ തലയുയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും, എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു, ആദ്യം എഎസ് മൊണാക്കോയും പിന്നെ തീര്‍ച്ചയായും പിഎസ്ജിയും എനിക്ക് നല്ല അനുഭവങ്ങള്‍ നല്‍കി. ആ അനുഭവങ്ങള്‍ എനിക്ക് നഷ്ടമാകും. വരാനിരിക്കുന്ന കാര്യത്തില്‍ ഞാന്‍ ആവേശഭരിതനാണ്, പക്ഷേ ഇന്ന്, ഈ ലീഗിന് നന്ദി പറയേണ്ട അവസരമാണ്. ലീഗിന്റെ ചരിത്രത്തില്‍ ഒരു പങ്കുവഹിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്,'' എംബപ്പെ പറഞ്ഞു.

 

 

kylian mbappe league