സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡിനു ആയുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ പുതിയ റെക്കോര്‍ഡ് കുറിച്ച് ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക്. റയല്‍ വയ്യഡോയൊഡിനു എതിരായ റയല്‍ മാഡ്രിഡിന്റെ 3-0 ന്റെ ജയത്തില്‍ അവസാന ഗോള്‍ ആണ് എന്‍ഡ്രിക് നേടിയത്. പകരക്കാരനായി ഇറങ്ങി 10 മിനിറ്റ് കളിച്ച താരം 96 മത്തെ മിനിറ്റില്‍ ഉഗ്രന്‍ അടിയിലൂടെ ബ്രാഹിം ഡിയാസിന്റെ പാസില്‍ നിന്നാണ് ഗോള്‍ നേടിയത്. കിലിയന്‍ എംബപ്പെക്ക് പകരക്കാരനായി ഇറങ്ങി തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയ ബ്രസീലിയന്‍ യുവതാരം ഇതോടെ റയല്‍ മാഡ്രിഡ് ചരിത്രത്തില്‍ അവര്‍ക്ക് ആയി സ്പാനിഷ് ലാ ലീഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശതാരമായി മാറി. 18 വയസ്സും 35 ദിവസവും മാത്രം പ്രായമുള്ള എന്‍ഡ്രിക് ഗോളിലൂടെ റയല്‍ മാഡ്രിഡ് ചരിത്ര പുസ്തകത്തില്‍ ആണ് ഇതോടെ സ്ഥാനം പിടിച്ചത്.