/kalakaumudi/media/media_files/2025/07/16/liam-2025-07-16-19-44-59.jpg)
LIAM
ലണ്ടന്‍: സ്പിന്നര്‍ ലിയാം ഡോസനെ ഉള്‍പ്പെടുത്തി ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ലോര്‍ഡ്സ് ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായ ഷുഐബ് ബഷീറിന് പകരമാണ് ഡോസനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇടംകൈയന്‍ സ്പിന്നറായ ഡോസണ്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഡോസന് തുണയായത്. ടീമില്‍ മറ്റ് മാറ്റങ്ങളില്ല. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. നിര്‍ണായ നാലാം ടെസ്റ്റ് ഈമാസം 23ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കും.
2017ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് 35കാരന്‍ അവസാനമായി ഇംഗ്ലീഷ് ജേഴ്‌സി ധരിച്ചത്. ഇത്തവണത്തെ കൗണ്ടി സീസണില്‍ ഡേവ്‌സന്‍ മികച്ച ബൗളിങ് നടത്തിയിരുന്നു. ഹാംപ്‌ഷെയര്‍ താരമായ ഡേവ്‌സന്‍ 21 വിക്കറ്റുകള്‍ വീഴ്ത്തി. ബാറ്റിങിലും തിളങ്ങി. താരം 536 റണ്‍സെടുത്തു. 139 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.