വീണ്ടും ആറ്റ്കിന്‍സണ്‍ മികവ്; വിജയം തുടര്‍ന്ന് ഇംഗ്ലണ്ട്

നേരത്തെ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ഗസ് ആറ്റ്കിന്‍സണ്‍ ഇന്ന് അഞ്ചു വിക്കറ്റും കൂടെ എടുത്ത് കളിയിലെ ഹീറോ ആയി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആറ്റ്കിന്‍സണ്‍ പ്ലയര്‍ ഓഫ് ദി മാച്ച് ആയി.

author-image
Athira Kalarikkal
New Update
englandv
Listen to this article
0.75x 1x 1.5x
00:00 / 00:00

ലണ്ടന്‍ : ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റും ഇംഗ്ലണ്ട് വിജയിച്ചു. 190 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്താമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ ശ്രീലങ്കയെ 292ല്‍ ഓളൗട്ട് ആക്കി. നേരത്തെ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ഗസ് ആറ്റ്കിന്‍സണ്‍ ഇന്ന് അഞ്ചു വിക്കറ്റും കൂടെ എടുത്ത് കളിയിലെ ഹീറോ ആയി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആറ്റ്കിന്‍സണ്‍ പ്ലയര്‍ ഓഫ് ദി മാച്ച് ആയി.

ശ്രീലങ്കയ്ക്ക് ആയി രണ്ടാം ഇന്നിംഗ്‌സില്‍ കരുണരത്‌നെ 55, ചന്ദിമാല്‍ 58, ധനഞ്ചയ 50, എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി പൊരുതി എങ്കിലും കാര്യമുണ്ടായില്ല. ആറ്റ്കിന്‍സണ്‍ 62 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ക്രിസ് സ്റ്റോക്‌സ്, ഒലി സ്റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 427 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 251 റണ്‍സും എടുത്തിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിംഗ്‌സില്‍ 196ന് ഓളൗട്ട് ആയിരുന്നു.

 

 

england srilanka bangadesh vs srilanka