/kalakaumudi/media/media_files/5gtqcCKoGm1bNpdRqfCU.jpg)
England captain Harry Kane
വെംബ്ലി: ശനിയാഴ്ച ബ്രസീലിനെതിരെ നടക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിന് പരിക്ക് മൂലം കളിക്കാന്‍ സാധിക്കില്ല. അടുത്തയാഴ്ച ബെല്‍ജിയത്തിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിലും കെയ്ന്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. ബുന്ദസ്ലീഗയില്‍ ഡാരംസ്റ്റാഡിനെതിരെ നടന്ന മത്സരത്തില്‍ നിന്നാണ് ഇംഗ്ലീഷ് നായകന് പരിക്കേറ്റത്.
ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിന് മുന്‍പാണ് ഇംഗ്ലീഷ് ടീം രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. രണ്ട് മത്സരങ്ങളിലും താരത്തിന്റെ അസാന്നിധ്യം ഉണ്ടെങ്കിലും യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം ഉറപ്പാണ്. മറ്റ് ചില ഇംഗ്ലണ്ട് താരങ്ങള്‍ക്കും പരിക്കുകള്‍ ഉണ്ട്. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും കോള്‍ പാല്‍മറും മത്സരത്തില്‍ കളിക്കില്ലെന്ന് ഇംഗ്ലണ്ട് പരിശീലകന്‍ വ്യക്തമാക്കി.