/kalakaumudi/media/media_files/2026/02/22/england-3-2026-02-22-18-39-43.jpg)
പല്ലേക്കലെ: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 95 ഓള്‍ഔട്ടായി 16.4 ഓവറിലാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ ശ്രീലങ്കയെ കരകയറ്റിയത്. 30 റണ്‍സുമായി ക്യാപ്റ്റന്‍ ശനകയ്ക്ക് മാത്രമാണ് ശ്രീലങ്കന്‍ നിരയില്‍ ചെറുത്ത്നില്‍പ്പ് നടത്താനായത്.
സൂപ്പര്‍ എട്ടിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ടിന്റേത്. ന്യൂസീലന്‍ഡും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ എട്ടിലെ ആദ്യ റൗണ്ട് മത്സരം മഴ മുടക്കിയിരുന്നു.
ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വന്‍ തകര്‍ച്ചയില്‍ നിന്നാണ് ഫിലിപ് സാള്‍ട്ടാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. സാള്‍ട്ട് 40 പന്തില്‍ നിന്ന് 62 റണ്‍സ് നേടി. 68 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടമായിരുന്നു. വില്‍ ജാക്സ് 21 റണ്‍സടിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ആശാവഹമല്ലാത്ത പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടിന് സൂപ്പര്‍ എട്ടിലെ ആദ്യ വിജയം പ്രതീക്ഷ നല്‍കുന്നതാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
