/kalakaumudi/media/media_files/2024/10/30/Si4i8iGC8PlXRt8r4N4f.jpg)
ഇംഗ്ലണ്ടിനെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഷായി ഹോപ്പ് നയിക്കുന്ന 15 അംഗ ടീമിലേക്ക് ഷിമ്രോണ്‍ ഹെറ്റ്മയര്‍ തിരികെയെത്തി. നേരത്തെ ശ്രീലങ്കന്‍ പരമ്പരയില്‍ ഹെറ്റ്മയറിനൊപ്പം നിക്കോളാസ് പുരാന്‍, ആന്ദ്ര റസ്സല്‍ എന്നിവര്‍ കളിച്ചിരുന്നില്ല. എന്നാല്‍ പുരാന്‍, റസ്സല്‍ എന്നിവര്‍ ഈ വിന്‍ഡീസ് പരമ്പരയിലും ടീമിലില്ല.
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളില്‍ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെട്ടിരുന്നു. പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിലേക്ക് എത്തുന്നത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസില്‍ കളിക്കുന്നത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം: ഷായി ഹോപ്പ് (ക്യാപ്റ്റന്‍), ജുവല്‍ ആന്‍ഡ്രൂ, കീസ് കാര്‍ട്ടി, റോസ്റ്റണ്‍ ചെയ്‌സ്, മാത്യൂ ഫോര്‍ഡ്, ഷിമ്രോണ്‍ ഹെറ്റ്മയര്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ബ്രണ്ടന്‍ കിങ്, എവിന്‍ ലിവ്‌സ്, ഗുഡ്‌കേഷ് മോട്ടി, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്, ഹെയ്ഡന്‍ വാല്‍ഷ്, റൊമാരിയോ ഷെപ്പോര്‍ഡ്.