ലാഹോര്‍: അഫ്ഗാനിസ്താനെതിരായ തോല്‍വിക്കു പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നും ഇംഗ്ലണ്ട് പുറത്തായ ശേഷം വലിയ പരിഹാസമാണ് അവരുടെ ഓപ്പണിങ് ബാറ്ററായ ബെന്‍ ഡക്കെറ്റ് നേരിടുന്നത്. ഇന്ത്യന്‍ ഫാന്‍സാണ് ഇടംകൈയന്‍ വെടിക്കെട്ട് ബാറ്ററെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി പരിഹസിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഗ്രൂപ്പ് ബിയില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ അഫ്ഗാനിസ്താനോടു എട്ടു റണ്‍സിന്റെ തോല്‍വിയാണ് ഇംഗ്ലണ്ടിനു നേരിട്ടത്. ഇതോടെ അവരുടെ സെമി പ്രതീക്ഷയും പൂര്‍ണമായി അസ്തമിക്കുകയായിരുന്നു. നേരത്തേ ആദ്യ കളിയില്‍ ഓസ്ട്രേലിയയോടും ഇംഗ്ലണ്ട് കീഴടങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ നിന്നുള്ള ഇംഗ്ലണ്ടിന്റെ പുറത്താവലിനു ശേഷം ഡക്കെറ്റ് എന്തുകൊണ്ടാണ് ട്രോളുകള്‍ നേരിടുന്നതെന്നു നോക്കാം.
ചാംപ്യന്‍സ് ട്രോഫിക്കു തൊട്ടുമുമ്പ് ഇന്ത്യയില്‍ വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കാന്‍ ഇംഗ്ലണ്ട് എത്തിയിരുന്നു. ഇതില്‍ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര 4-1നാണ് ഇന്ത്യ പോക്കറ്റിലാക്കിയത്. പിന്നീട് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇരുടീമുകളും കൊമ്പുകോര്‍ത്തു. ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ചാംപ്യന്‍സ് ട്രോഫിയെക്കുറിച്ച് ബെന്‍ ഡക്കെറ്റ് സംസാരിച്ചത്.
ചാംപ്യന്‍സ് ട്രോഫി ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഇവിടേക്കു വന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യയോടു ഞങ്ങള്‍ 0-3നു തോറ്റാലും ഞാന്‍ അതു കാര്യമാക്കുന്നില്ല. ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നുമായിരുന്നു ഡക്കെറ്റ് പറഞ്ഞത്. ഇതിനു പിന്നാലെ ഇന്ത്യയുമായുള്ള ഏകദിന പരമ്പരയില്‍ ഇംഗ്ലീഷ് ടീം തൂത്തുവാരപ്പെടുകയും ചെയ്തു. ഇപ്പോഴിതാ ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ പോലും കാണാതെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ അവര്‍ പുറത്താവുകയും ചെയ്തിരിക്കുകയാണ്.
ഏകദിന പരമ്പരയില്‍ തൂത്തുവാരപ്പെട്ടാലും ഐസിസി ചാംന്‍സ് ട്രോഫി ഫൈനലില്‍ അവരെ തോല്‍പ്പിക്കുകയാണ് വലിയ കാര്യമെന്നു ചൂണ്ടിക്കാണിച്ച ബെന്‍ ഡക്കെറ്റിനെ ഇന്ത്യന്‍ ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ ട്രോളിയിരിക്കുകയാണ്.
ബെന്‍ ഡക്കെറ്റിന്റെ കാര്യമാലോചിക്കുമ്പോള്‍ 'ദുഖം' തോന്നുന്നു. ഇന്ത്യയെ ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്താക്കി ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ അഫ്ഗാനിസ്താന്‍ അവരെ സെമി ഫൈനലില്‍ പോലും എത്താന്‍ അനുവദിക്കാതെ പുറത്താക്കിയിരിക്കുകയാണെന്നായിരുന്നു പരിഹാസരൂപേണയുള്ള ഒരു പ്രതികരണം.
ബെന്‍ ഡക്കെറ്റിന്റെ അഹങ്കാരത്തിനും അമിത ആത്മവിശ്വാസത്തിനുമേറ്റ അപ്രതീക്ഷിത പ്രഹരമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ നിന്നുള്ള പുറത്താവല്‍. അഫ്ഗാനിസ്താനോടും പോലും ജയിക്കാന്‍ സാധിക്കാത്ത ഇംഗ്ലണ്ട് ടീം എങ്ങനെയാണ് ചാംപ്യന്‍സ് ട്രോഫിയുടെ സെമിയിലും ഫൈനലിലുമെല്ലാം ഇന്ത്യയെ തോല്‍പ്പിക്കാന്‍ പോവുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.
ഇ്ന്ത്യന്‍ ഫാന്‍സിന്റെ ട്രോള്‍ മഴ