പരമ്പര തൂത്തുവാരി; ലോകകപ്പിന് മുന്‍പ് പാകിസ്ഥാനെതിരെ മുന്നേറ്റവുമായി ഇംഗ്ലീഷ് പട

രണ്ടാം മത്സരത്തില്‍ 23 ആണ് ഇംഗ്ലണ്ട് നേടിയത്. പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പാകിസ്താന്‍ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും 19.5 ഓവറില്‍ 157 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ടായി.

author-image
Athira Kalarikkal
Updated On
New Update
England2

England won by 7 wickets in t20 series

Listen to this article
0.75x1x1.5x
00:00/ 00:00

''ലോകകപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി''

ലണ്ടന്‍ :  ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. പാകിസ്ഥാനെതിരെ ഇംഗ്ലീഷ് പട 7 വിക്കറ്റിനാണ് പരമ്പര നേടിയത്. ആദ്യം ബാറ്റുചെയ്ത പാകിസ്താനെ 157 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിംഗില്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. വിജയത്തോടെ ഇംഗ്ലണ്ട് ഈ പരമ്പര 2-0ത്തിന് സ്വന്തമാക്കി. 

ടി20 പരമ്പരയിലെ ആദ്യ മത്സരവും മൂന്നാം മത്സരവും മഴ മൂലം ഒഴിവാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ 23 ആണ് ഇംഗ്ലണ്ട് നേടിയത്. പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ പാകിസ്താന്‍ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും 19.5 ഓവറില്‍ 157 റണ്‍സിന് പാകിസ്താന്‍ ഓള്‍ഔട്ടായി. മധ്യനിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ പാക് പടയില്‍ 38 റണ്‍സെടുത്ത ഉസ്മാന്‍ ഖാനാണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 36 റണ്‍സെടുത്ത് പുറത്തായി.

മധ്യനിരയില്‍ ഫഖര്‍ സമാന്‍ (9), ഷദാബ് ഖാന്‍ (0), അസം ഖാന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഷഹീന്‍ അഫ്രീദി (0), ഹാരിസ് റൗഫ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുഹമ്മദ് ആമിര്‍ (0) പുറത്താവാതെ നിന്നു. ജോഫ്ര ആര്‍ച്ചര്‍, ക്രിസ് ജോര്‍ദാന്‍, മൊയീന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

england pakistan t20 series