ഒന്നാമതെത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റി-ആഴ്‌സണല്‍ നേര്‍ക്കുനേര്‍ പോരാട്ടം

ഇംഗീഷ് പ്രീമിയര്‍ ലീഗില്‍ 28 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റാണ് ആഴ്ണലിന്. 28 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റാണ് മാഞ്ചസ്റ്റര്‍ സിറ്റി നേടിയിട്ടുള്ളത്. 64 പോയിന്റുമായി ലിവര്‍പൂളും കിരീട പോരാട്ടത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്.

author-image
Athira Kalarikkal
New Update
english priemier league

Arsenal v/s Manchester City

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മാഞ്ചസ്റ്റര്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ആഴ്‌സണല്‍ പോരാട്ടം. പ്ത്ത് മത്സരങ്ങള്‍ ബാക്കിയുള്ള ലീഗില്‍ ഇരു ടീമുകളും കിരീട പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. ഇംഗീഷ് പ്രീമിയര്‍ ലീഗില്‍ 28 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റാണ് ആഴ്ണലിന്. 28 മത്സരങ്ങളില്‍ നിന്ന് 63 പോയിന്റാണ് മാഞ്ചസ്റ്റര്‍ സിറ്റി നേടിയിട്ടുള്ളത്. 64 പോയിന്റുമായി ലിവര്‍പൂളും കിരീട പോരാട്ടത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ ഡിഫന്‍ഡര്‍മാരായ ജോണ്‍ സ്റ്റോണ്‍സും കെയ്ല്‍ വാക്കറും ഇത്തവണ മത്സരത്തില്‍ ഉണ്ടാകില്ല. 

അതേസമയം പരിക്കേറ്റ് പുറത്തായവര്‍ തിരിച്ചു വന്നു. ഞായറാഴ്ച രാത്രി 9 മണിയ്ക്ക് സിറ്റി തട്ടകത്തിലാണ് മത്സരം. തുടര്‍ച്ചയായ മൂന്നാം ലീഗ് കിരീടമാണ് സിറ്റി ലക്ഷ്യമിടുന്നത്. 20 വര്‍ഷത്തിന് ശേഷം കിരീട നേട്ടത്തിലേക്ക് തിരിച്ചു വരാനാണ് ആഴ്സണലിന്റെ ശ്രമം. ആഴ്‌സനലിനെതിരെ കഴിഞ്ഞ എട്ട് ഹോം മത്സരങ്ങളും വിജയിക്കാനായി എന്നത് സിറ്റിയുടെ ആശ്വാസം. എന്നാല്‍ ഒക്ടോബറില്‍ കമ്മ്യൂണിറ്റി ഷീല്‍ഡ് പോരാട്ടത്തിലും വിജയിക്കാന്‍ ആഴ്‌സനലിന് കഴിഞ്ഞിരുന്നു.

 

 

manchester city arsenal english priemier league