ഹാളണ്ട് ഹാട്രിക്; ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം

എര്‍ലിങ് ഹാളണ്ടിന്റെ ഹാട്രിക് മികവിലാണ് വിജയം സ്വന്തമാക്കിയത്. പ്രമോഷന്‍ നേടി ഇത്തവണ പ്രിമിയര്‍ ലീഗിലെത്തിയ ഇപ്‌സ്വിച്ച് ടൗണിനെ 4-1നാണ് സിറ്റി തോല്‍പിച്ചത്.

author-image
Athira Kalarikkal
New Update
manchester

Manchester City

Listen to this article
0.75x1x1.5x
00:00/ 00:00

മാഞ്ചസ്റ്റര്‍ :  ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. എര്‍ലിങ് ഹാളണ്ടിന്റെ ഹാട്രിക് മികവിലാണ് വിജയം സ്വന്തമാക്കിയത്. പ്രമോഷന്‍ നേടി ഇത്തവണ പ്രിമിയര്‍ ലീഗിലെത്തിയ ഇപ്‌സ്വിച്ച് ടൗണിനെ 4-1നാണ് സിറ്റി തോല്‍പിച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ കളിയുടെ 7ാം മിനിറ്റില്‍ ഇപ്‌സ്വിച്ച് അപ്രതീക്ഷിത ലീഡ് എടുത്തതിനു പിന്നാലെയായിരുന്നു നാലു മിനിറ്റിനുള്ളില്‍ 3 ഗോള്‍ നേടി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രഹരം. 12ാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹാളണ്ട് സിറ്റിയെ ഒപ്പമെത്തിക്കുകയായിരുന്നു. 14ാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയ്‌നെയുടെ ഗോളില്‍ ലീഡ് ഉയര്‍ത്തിയത്. 16ാം മിനിറ്റില്‍ ഹാളണ്ട് വീണ്ടും ലക്ഷ്യം കണ്ടതോടെ സിറ്റി 31നു മുന്നിലെത്തുകയായിരുന്നു.

english priemier league Erling Haaland manchester city