എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്ററില്‍ പരിശീലകനായി തുടരും

കഴിഞ്ഞ രണ്ട് സീസണിലെ പ്രകടനം വിലയിരുത്തിയാണ് ടെന്‍ ഹാഗ് ക്ലബില്‍ തുടരണമെന്ന തീരുമാനമുണ്ടായത്.  ടെന്‍ ഹാഗിന് കാരാര്‍ പുതുക്കുന്നതിന് പകരം പുതിയ കരാര്‍ നല്‍കാനും ആലോചനയുണ്ട്.

author-image
Athira Kalarikkal
Updated On
New Update
Erik

Erik ten Hag

Listen to this article
0.75x1x1.5x
00:00/ 00:00

മാഞ്ചസ്റ്റര്‍ : എറിക് ടെന്‍ ഹാഗ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകനായി തുടരും. കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടീം പിന്നോക്കം പോയതിന് പിന്നാലെ പരിശീലകനെ മാറ്റുമെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ സ്ഥതീകരണം വന്നത്. കഴിഞ്ഞ രണ്ട് സീസണിലെ പ്രകടനം വിലയിരുത്തിയാണ് ടെന്‍ ഹാഗ് ക്ലബില്‍ തുടരണമെന്ന തീരുമാനമുണ്ടായത്. 

ടെന്‍ ഹാഗിന് കാരാര്‍ പുതുക്കുന്നതിന് പകരം പുതിയ കരാര്‍ നല്‍കാനും ആലോചനയുണ്ട്. ടെന്‍ ഹാഗിന് ഈ സീസണില്‍ മികച്ച ട്രാന്‍സ്ഫര്‍ വിന്‌ഡോ ഒരുക്കി നല്‍കുമെന്നും വരാനിരിക്കുന്ന സീസണില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മാനേജ്മെന്റ് പറഞ്ഞു.

manchester united coach Erik Ten Hag