സാഹില്‍ ചൗഹാൻ
സൈപ്രസ്: ടി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയുമായി പുതിയ റെക്കോഡ് കുറിച്ച് എസ്റ്റോണിയന്‍ താരം . എസ്‌റ്റോണിയന്‍ ബാറ്റര്‍ സാഹില്‍ ചൗഹാനാണ് റെക്കോഡ് നേട്ടം നേടിയത്. സൈപ്രസിനെതിരായ മത്സരത്തില്‍ 27-പന്തിലാണ് താരം സെഞ്ചുറി സ്വന്തമാക്കിയത്. ഇതോടെ 18-സിക്‌സുകളോടെ ഒരു ടി20 ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമായും സാഹില്‍ മാറി.
മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ നേട്ടമാണ് ചൗഹാന്‍ മറികടന്നത്. 2013-ഐപിഎല്ലില്‍ 30-പന്തിലാണ് ഗെയില്‍ സെഞ്ചുറി എടുത്തത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അതിവേഗ സെഞ്ചുറിയെന്ന നേട്ടവും താരം സ്വന്തമാക്കി. നാല് മാസങ്ങള്‍ക്ക് മുമ്പ് നമീബിയന്‍ താരം ജാന്‍ നിക്കോള്‍ ഈറ്റണ്‍ 33-പന്തില്‍ സെഞ്ചുറി നേടിയിരുന്നു. നേപ്പാളിനെതിരേയാണ് താരം അതിവേഗ സെഞ്ചുറി നേടിയത്.