/kalakaumudi/media/media_files/2025/07/24/bornmatti-2025-07-24-21-47-46.jpg)
മാഡ്രിഡ് : യൂറോ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി സ്‌പെയിന്‍ തങ്ങളുടെ ആദ്യ യൂറോ ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലില്‍ ജര്‍മ്മനിയെ അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്‌പെയിന്‍ കീഴടക്കിയത്. സൂപ്പര്‍ താരം ഐറ്റാന ബോണ്‍മതിയാണ് 113-ാം മിനിറ്റില്‍ വിജയഗോള്‍ നേടിയത്.
ജര്‍മ്മന്‍ ഗോള്‍കീപ്പര്‍ ആന്‍-കാട്രിന്‍ ബെര്‍ഗര്‍ വിട്ടുനല്‍കിയ അവസരം മുതലെടുത്ത് ബോണ്‍മതി തൊടുത്ത വളഞ്ഞ ഷോട്ട് ഗോളായി മാറുകയായിരുന്നു.മത്സരത്തിലുടനീളം സ്‌പെയിന്‍ പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്തിയെങ്കിലും ജര്‍മ്മനിയുടെ ശക്തമായ പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ജര്‍മ്മനി മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടാന്‍ ഒരുങ്ങിയതായിരുന്നു. എന്നാല്‍, ബോണ്‍മതിയുടെ വൈകിവന്ന ഗോള്‍ ഞായറാഴ്ച ബേസലില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ റീമാച്ചിന് വഴിയൊരുക്കി.
2023 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ആയിരുന്നു സ്‌പെയിന്‍ ചാമ്പ്യന്‍മാരായത്.