euro cup 2024 pre quarter line up
ബെർലിൻ: ലോക ഫുട്ബാൾ ആരാധകർക്ക് ഇനി ചങ്കിടിപ്പേറുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്.യൂറോ കപ്പ് 2024ൽ ഗ്രൂപ്പ് പോരാട്ടങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് വിജയിച്ചെത്തിയ 16 കരുത്തർ ഏറ്റുമുട്ടുന്ന പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും.
തോറ്റാൽ പുറത്ത്. ജയിച്ചാൽ കരുത്തരിൽ കരുത്തർ ഏറ്റുമുട്ടുന്ന ക്വാർട്ടർ ഫൈനലിലേക്ക് കടക്കാം.യൂറോക്കെത്തിയ വമ്പന്മാരിൽ ക്രൊയേഷ്യയാണ് പ്രീക്വാർട്ടർ കാണാതെ പുറത്തായ ടീം.
ഇറ്റലിക്കെതിരായ നിർണായക മത്സരത്തിലെ തോൽവിയാണ് ക്രൊയേഷ്യക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്.അതെസമയം ആദ്യ പ്രീക്വാർട്ടറിൽ ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് സ്വിറ്റ്സർലൻഡ് ഇറ്റലിയുമായി ഏറ്റുമുട്ടും.
പ്രീക്വാർട്ടർ ലൈനപ്പ് നോക്കാം
ജൂൺ 29 - രാത്രി 9.30ന് സ്വിറ്റ്സർലൻഡ് VS ഇറ്റലി
ജൂൺ 30 - പുലർച്ചെ 12.30ന് ജർമനി VS ഡെന്മാർക്ക്
ജൂൺ 30 - രാത്രി 9.30ന് ഇംഗ്ലണ്ട് VS സ്ലൊവാക്യ
ജൂലൈ 1 - പുലർച്ചെ 12.30ന് സ്പെയിൻ VS ജോർജിയ
ജൂലൈ 1 - രാത്രി 9.30 ഫ്രാൻസ് VS ബെൽജിയം
ജൂലൈ 2 - പുലർച്ചെ 12.30 ന് പോർച്ചുഗൽ VS സ്ലൊവേനിയ
ജൂലൈ 2 - രാത്രി 9.30ന് റുമാനിയ VS നെതർലൻഡ്സ്
ജൂലൈ 3 - പുലർച്ചെ 12.30ന് ഓസ്ട്രിയ VS തുർക്കിയ