വരവറിയിച്ച് റൊണാൾഡോ; യൂറോ കപ്പ് സന്നാഹ മത്സരത്തിൽ അയർലൻഡിനെ വീഴ്ത്തി പോർച്ചുഗൽ

50ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ പിറന്നത്. തന്റെ ഗോളടി മികവിന് ഒരു കോട്ടവും പറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. പത്ത് മിനിറ്റിന് ശേഷം ഒരു ഗോൾ കൂടി നേടി ക്രിസ്റ്റ്യാനോ മത്സരത്തിലെ ഗോൾ​ നേട്ടം രണ്ടാക്കി ഉയർത്തി.

author-image
Greeshma Rakesh
Updated On
New Update
ronaldo

euro cup 2024 ronaldo at the double as portugal beat republic of ireland

Listen to this article
0.75x1x1.5x
00:00/ 00:00

യുറോ കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ പോർച്ചുഗലിന് വിജയം.രണ്ട് ഗോളുമായി ക്രിസ്റ്റ്യാനേ തിളങ്ങിയ മത്സരത്തിൽ അയർലാൻഡിനെ 3-0ത്തിനാണ് പോർച്ചുഗൽ വിജയിച്ചത്. 18ാം മിനിറ്റിൽ ജോവോ ഫെലിക്സാണ് പോർച്ചുഗല്ലിനായി ആദ്യ ഗോൾ നേടിയത്. ഷോട്ട് കോർണറിൽ നിന്നാണ് ഗോൾ പിറന്നത്.

50ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ പിറന്നത്. തന്റെ ഗോളടി മികവിന് ഒരു കോട്ടവും പറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. പത്ത് മിനിറ്റിന് ശേഷം ഒരു ഗോൾ കൂടി നേടി ക്രിസ്റ്റ്യാനോ മത്സരത്തിലെ ഗോൾ​ നേട്ടം രണ്ടാക്കി ഉയർത്തി. ജോട നീട്ടി നൽകിയ പന്ത് അനായാസം റൊണോൾഡോ വലയിലേക്ക് എത്തിക്കുകയായിരുന്നു. ഈ ​ഗോളോടെ അന്താരാഷ്ട്ര ഫുട്ബാളിൽ 130 ഗോളെന്ന നേട്ടത്തിലേക്ക് റൊണോൾഡോ എത്തി. 207 മത്സരങ്ങളിൽ നിന്നാണ് രാജ്യത്തിനായി 130 ഗോളെന്ന നേട്ടം റൊണാൾഡോ കുറിച്ചത്.

കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ റൊണാൾഡോയില്ലാത ഇറങ്ങിയ പോർച്ചുഗൽ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. തുടർന്ന് ക്രിസ്റ്റ്യാനോയെ അടുത്ത മത്സരത്തിൽ കളിപ്പിക്കുമെന്ന് പോർച്ചുഗൽ കോച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ യുറോ കപ്പോടെ റൊണോൾഡോ അന്താരാഷ്ട്ര ഫുട്ബാൾ കരിയർ അവസാനിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്.

2004ലാണ് യുറോകപ്പിൽ റൊണോൾഡോ ആദ്യമായി കളിച്ചത്. 2016ൽ കിരീടം നേടിയ ടീമിലും അംഗമായിരുന്നു. ജൂൺ 19ന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പോർച്ചുഗല്ലിന്റെ ആദ്യ യൂറോകപ്പ് മത്സരം. പോർച്ചുഗല്ലിനെ കൂടാതെ തുർക്കിയ, ജോർജിയ, ചെക്ക്റിപ്പബ്ലിക് എന്നീ ടീമുകളുമാണ് ഗ്രൂപ്പിൽ എഫിലുള്ളത്.

Cristiano Ronaldo portugal euro cup 2024 Republic of Ireland