'ഇംഗ്ലണ്ട്- സെര്‍ബിയ പോരാട്ടം'; കളത്തിലിറങ്ങും മുന്നേ പുറത്ത് ആരാധക സംഘര്‍ഷം

ആദ്യ നിമിഷം തന്നെ ലീഡെടുത്ത ഇംഗ്ലീഷ് പട ഗോള്‍ മഴ പെയ്യിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെര്‍ബിയ കൃത്യമായ കണക്കുകൂട്ടലുകളോടെ ആദ്യ പകുതി വരുതിയിലാക്കി. ഇംഗ്ലീഷ് ആധിപത്യം തുടരാന്‍ സെര്‍ബിയ അനുവദിക്കാതിരുന്നതോടെ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

 ജര്‍മ്മനി: യൂറോ കപ്പിലെ ഇംഗ്ലണ്ട്- സെര്‍ബിയ പോരാട്ടത്തിന് മുന്നോടിയായി ആരാധക സംഘര്‍ഷം. ഇരുരാജ്യങ്ങളുടെയും ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആരംഭിച്ച സംഘര്‍ഷം ജര്‍മ്മന്‍ പൊലീസ് ഇടപെട്ട് നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ജര്‍മ്മനിയിലെ ഗെല്‍സന്‍കിര്‍ഹനിലെ വെല്‍റ്റിന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് വിജയം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് സെര്‍ബിയ പരാജയപ്പെട്ടത്. റയല്‍ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.

ആദ്യ നിമിഷം തന്നെ ലീഡെടുത്ത ഇംഗ്ലീഷ് പട ഗോള്‍ മഴ പെയ്യിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെര്‍ബിയ കൃത്യമായ കണക്കുകൂട്ടലുകളോടെ ആദ്യ പകുതി വരുതിയിലാക്കി. ഇംഗ്ലീഷ് ആധിപത്യം തുടരാന്‍ സെര്‍ബിയ അനുവദിക്കാതിരുന്നതോടെ കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. സൂപ്പര്‍ താരം ഹാരി കെയ്‌നെ കൃത്യമായി പൂട്ടാന്‍ സെര്‍ബിയന്‍ ഡിഫന്‍സിന് സാധിച്ചു. ബെല്ലിങ്ഹാമും കൈല്‍ വാക്കറും ഗോള്‍മുഖത്തേക്ക് മുന്നേറിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല.

എന്നാല്‍ ഇംഗ്ലണ്ടിന്റെ ഗോളിന് മറുപടി നല്‍കാന്‍ സെര്‍ബിയയ്ക്ക് സാധിച്ചതുമില്ല. ആദ്യപകുതി അവസാനിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് സെര്‍ബിയന്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിന് മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്ക് പോയി. രണ്ടാം പകുതിയില്‍ അടിമുടി മാറിയ സെര്‍ബിയയെയാണ് കാണാനായത്. എന്നാല്‍ ശക്തമായ ഡിഫന്‍സിനെ തകര്‍ക്കാന്‍ സെര്‍ബിയയ്ക്ക് സാധിക്കാതിരുന്നതോടെ വിജയം ഇംഗ്ലണ്ടിനൊപ്പമായി.

euro cup 2024