യൂറോ കപ്പ്; രണ്ട് താരങ്ങള്‍ക്ക് വിലക്ക്

യുവേഫ കോഡ് ഓഫ് കണ്ടക്റ്റിലെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റം കണ്ടെത്തിയതിനാല്‍ ആണ് ഈ വിലക്ക് എന്ന് യുവേഫ പറഞ്ഞു. എന്നാല്‍ ഈ വിലക്ക് യൂറോകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബാധകം ആകില്ല.

author-image
Athira Kalarikkal
Updated On
New Update
euro cup suspension
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ജര്‍മ്മനി : ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനും തുര്‍ക്കി ഡിഫന്‍ഡര്‍ ഡെമിറാനും വിലക്ക്. കഴിഞ്ഞ മത്സരത്തിലെ ഗോള്‍ ആഹ്ലാദത്തിനിടയില്‍ കാണിച്ച ആംഗ്യങ്ങളാണ് ഇരുവര്‍ക്കും പ്രശ്‌നമായത്. ജഡ് ബെല്ലിങ്ഹാം കാണിച്ച ആംഗ്യം മോശം ഭാഷയാണെന്ന് കണ്ടെത്തിയാണ് യുവേഫ താരത്തെ വിലക്കിയത്. ഒരു മത്സരത്തിലാണ് താരത്തിന് വിലക്ക്. ഒപ്പം 30000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്. 

യുവേഫ കോഡ് ഓഫ് കണ്ടക്റ്റിലെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റം കണ്ടെത്തിയതിനാല്‍ ആണ് ഈ വിലക്ക് എന്ന് യുവേഫ പറഞ്ഞു. എന്നാല്‍ ഈ വിലക്ക് യൂറോകപ്പിലെ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബാധകം ആകില്ല. അടുത്ത ഒരു വര്‍ഷത്തിനിടയില്‍ ഏതെങ്കിലും ഒരു മത്സരത്തില്‍ നിന്ന് ജൂഡിന് മാറിനിന്നാല്‍ മതിയാകും. ഏതു മത്സരത്തിലാണ് ജൂഡിനെ ഒഴിവാക്കേണ്ടതെന്ന് താരത്തിനും ഇംഗ്ലണ്ട് ടീമിനും തീരുമാനിക്കാം. ഇതുകൊണ്ട് തന്നെ യൂറോകപ്പില്‍ താരത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ഇംഗ്ലണ്ടിന് ആശ്വസിക്കാം.

എന്നാല്‍, തുര്‍ക്കി താരം ഡെ മിറാലിന് കിട്ടിയ രണ്ടു മത്സരത്തില വിലക്ക് യൂറോ കപ്പില്‍ തന്നെ പ്രാബല്യത്തില്‍ വരും. രാഷ്ട്രീയപരമായ സല്യൂട്ട് മത്സരത്തിനിടയില്‍ ചെയ്തതിനാലാണ് താരത്തിന് വിലക്ക് കിട്ടുന്നത്. തുര്‍ക്കിക്ക് താരത്തിന്റെ സേവനം ക്വാര്‍ട്ടര്‍ ഫൈനലിലും അഥവാ സെമിഫൈനലിലെത്തിയാല്‍ അപ്പോഴും ലഭ്യമാകില്ല. കഴിഞ്ഞ മത്സരത്തില്‍ ഇരട്ട ഗോളടിച്ച് തുര്‍ക്കിയുടെ ഹീറോ ആയ് താരമാണ് ഡെ മിറാല്‍. തുര്‍ക്കി നെതര്‍ലന്റ്‌സിനെയും ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലാന്റിനെയും ആണ് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്

 

suspension euro cup2024