യൂറോ കപ്പ്; ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

96ആം മിനുട്ടില്‍ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ രക്ഷകനായി. ഒരു ബൈസൈക്കിള്‍ കിക്കിലൂടെ ആണ് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സമനില നല്‍കിയത്.

author-image
Athira Kalarikkal
New Update
ENGLAND

England's Jude Bellingham scores their side's first goal of the game

Listen to this article
0.75x 1x 1.5x
00:00 / 00:00

ജര്‍മ്മനി : യൂറോ കപ്പ് 2024 ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. ഇന്ന് പ്രീക്വാര്‍ട്ടറില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ സ്ലൊവാക്യയെ 2-1ന് തോല്‍പ്പിച്ച് ആണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 95ആം മിനുട്ട് വരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ഇന്നത്തെ തിരിച്ചുവര്‍.

മത്സരത്തിന്റെ 35ആം മിനുട്ടില്‍ ഇവാന്‍ ശ്രാന്‍സിലൂടെ ആണ് സ്ലൊവാക്യ ലീഡ് നേടിയത്. താരത്തിന്റെ ഈ യൂറോ കപ്പിലെ മൂന്നാം ഗോളാണ് ഇത്. ഇതിനു ശേഷവും ഇംഗ്ലണ്ട് അറ്റാക്ക് ശക്തിപ്പെടുത്താന്‍ ആകാതെ പ്രയാസപ്പെട്ടു. കളിയുടെ അമ്പതാം മിനുട്ടില്‍ ഫോഡനിലൂടെ ഇംഗ്ലണ്ട് ലീഡ് എടുത്തെങ്കിലും അത് ഓഫ്‌സൈഡ് വിളിക്കപ്പെട്ടു.

ഡക്ലന്‍ റൈസിന്റെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങുന്നതും കാണാന്‍ ആയി. ഇംഗ്ലണ്ട് അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒരു ഷോട്ട് ടാര്‍ഗറ്റിലേക്ക് തൊടുക്കാന്‍ പോലും അവര്‍ക്ക് ആദ്യ 90 മിനുട്ടില്‍ ആയില്ല. അവസാനം പരാജയത്തിലേക്ക് ആണെന്ന് കരുതിയ 96ആം മിനുട്ടില്‍ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ രക്ഷകനായി. ഒരു ബൈസൈക്കിള്‍ കിക്കിലൂടെ ആണ് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സമനില നല്‍കിയത്.

england quarter euro cup