Euro Cup 2024
ഞായറാഴ്ച യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടും സ്‌പെയിനും പോരാടും. ഇത്തവണത്തെ ഫൈനലില്‍ ഒരു പ്രത്യേകതയുണ്ട് 2017ല്‍ ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനലില്‍ മത്സരിച്ചവരാണ് ഞായറാഴ്ച ഇറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ മിഡ്ഫീല്‍ഡര്‍ ഫില്‍ ഫോഡനും ഡിഫന്‍ഡര്‍ മാര്‍ക് ഗെയിയും സ്‌പെയിന്റെ ഫോര്‍വേഡ് ഫെറാന്‍ ടോറസും.
ഇരുപത്തിനാലുകാരന്‍ ഫോഡനും ഇരുപത്തിമൂന്നുകാരന്‍ ഗെയിയും ഫൈനലില്‍ ഇംഗ്ലണ്ട് ആദ്യ ഇലവനില്‍ ഉണ്ടാകുമെന്നുറപ്പാണ്. ടോറസ് റിസര്‍വ് താരമായി ഇറങ്ങാനാണ് സാധ്യത. 2017ല്‍ കൊല്‍ക്കത്തയില്‍ നടന്ന ഫൈനലില്‍ ഫോഡന്റെ ഇരട്ടഗോള്‍ മികവില്‍ ഇംഗ്ലണ്ട് ആണ് വിജയം കൈവരിച്ചത്.