യൂറോ കപ്പ്; അവസാന മത്സരത്തില്‍ ഫ്രാന്‍സിന് സമനില

ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാവാനുള്ള അവസരം ഫ്രാന്‍സ് നഷ്ടപ്പെടുത്തി. 5 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എംബപ്പെ  മാസ്‌ക് അണിഞ്ഞ് കൊണ്ട് കളത്തില്‍ ഇറങ്ങി.

author-image
Athira Kalarikkal
New Update
France

Kylian Mbappe

Listen to this article
0.75x 1x 1.5x
00:00 / 00:00

 

യൂറോ കപ്പില്‍ ഫ്രാന്‍സിന് സമനില. ഇന്നലെ പോളണ്ടിനെ നേരിട്ട ഫ്രാന്‍സ് 1-1 എന്ന സ്‌കോറിനാണ് സമനില വഴങ്ങിയത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരാവാനുള്ള അവസരം ഫ്രാന്‍സ് നഷ്ടപ്പെടുത്തി. 5 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എംബപ്പെ  മാസ്‌ക് അണിഞ്ഞ് കൊണ്ട് കളത്തില്‍ ഇറങ്ങി.

ആദ്യ പകുതിയില്‍ ഫ്രാന്‍സ് നല്ല അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ഗോള്‍ ഒന്നു വന്നില്ല. എംബപ്പെക്ക് മാത്രം മൂന്നോളം നല്ല അവസരങ്ങള്‍ ലഭിച്ചു. എന്നാലും ഗോള്‍ നേടാനായില്ല. അവസാനം ഒരു പെനാള്‍ട്ടിയിലൂടെ ഫ്രാന്‍സിന് ലീഡ് എടുക്കാന്‍ ആയി. 56ആം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി എംബപ്പെ ലക്ഷ്യത്തില്‍ എത്തിച്ചു.

ഇരുടീമുകള്‍ക്കും വിജയ ഗോള്‍ നേടാന്‍ ആയില്ല. പോളണ്ട് 1 പോയിന്റുമായി അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയ നെതര്‍ലണ്ട്‌സിനെ തോല്‍പ്പിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്വന്തമാക്കി.

 

poland kylian mbappe france euro cup2024