യൂറോ കപ്പ്; ഇനി വലിയ കളികള്‍ മാത്രം

ല്ലാം വലിയ ടീമുകള്‍. ഒന്നിനൊന്ന് മെച്ചമാണ് ഒരോ ടീമുകളും എന്ന് പറയാം. ക്വാര്‍ട്ടറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ജര്‍മ്മനിയും സ്‌പെയിനും തമ്മിലാണ്. ആതിഥേയരായ ജര്‍മ്മനിയും ഈ യൂറോക്കപ്പില്‍ യുവനിരയുമായി അത്ഭുതം കാണിക്കുന്ന സ്‌പെയിനും തമ്മിലിള്ള പോരാട്ടം നാളെ നടക്കുന്നത്.

author-image
Athira Kalarikkal
New Update
mainnnnnnnn
Listen to this article
0.75x1x1.5x
00:00/ 00:00

ജര്‍മ്മനി : ചൊവ്വാഴ്ച തുര്‍ക്കി ഓസ്ട്രിയയെ തോല്‍പ്പിച്ചതോടെ യൂറോ കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഫിക്‌സ്ചറുകള്‍ ആയി. വമ്പന്‍ പോരാട്ടങ്ങള്‍ മാത്രമാണ് ഇനി യൂറോ കപ്പില്‍ ബാക്കിയുള്ളത്. എല്ലാം വലിയ ടീമുകള്‍. ഒന്നിനൊന്ന് മെച്ചമാണ് ഒരോ ടീമുകളും എന്ന് പറയാം. ക്വാര്‍ട്ടറിലെ ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് ജര്‍മ്മനിയും സ്‌പെയിനും തമ്മിലാണ്. ആതിഥേയരായ ജര്‍മ്മനിയും ഈ യൂറോക്കപ്പില്‍ യുവനിരയുമായി അത്ഭുതം കാണിക്കുന്ന സ്‌പെയിനും തമ്മിലിള്ള പോരാട്ടം നാളെ നടക്കുന്നത്.

പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മിലാണ് മറ്റൊരു വലിയ പോരാട്ടം. റൊണാള്‍ഡോയും എംബപ്പെയും നേര്‍ക്കുനേര്‍ വരുന്നത് ഈ മത്സരത്തില്‍ കാണാം. അതേസമയം, റൊണാള്‍ഡോയുടെ അവസാന യൂറോ കപ്പ് പോരാട്ടമാണിതെന്നും താരം പറഞ്ഞിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മികച്ച വിജയമാണ് പോര്‍ച്ചുഗല്‍ നേടിയത്. മത്സരത്തില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ സഖ്യം കാഴ്ചവെച്ചത്. ഇംഗ്ലണ്ട് സ്വിറ്റ്‌സര്‍ലാന്റ്, തുര്‍ക്കി നെതര്‍ലന്റ്‌സ് എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഏറ്റുമുട്ടുന്നത്. 
നെതര്‍ലന്‍ഡസും ക്വാര്‍ട്ടറിലേക്കെത്തി.

പ്രീ ക്വാര്‍ട്ടറില്‍ റുമാനിയയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് നെതര്‍ലര്‍ലന്‍ഡ്‌സ് വിജയിച്ചത്. തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും ആക്രമണങ്ങളിലുമെല്ലാം മുന്നിട്ടുനിന്ന ഓറഞ്ച് പടക്ക് തന്നെയായിരുന്നു കളിയില്‍ സര്‍വാധിപത്യം. മികച്ച പ്രകടനങ്ങളാണ് യൂറോ കപ്പില്‍ ഓരോ ടീമും കാഴ്ചവെച്ചത്. ഒന്നിനൊന്നു മെച്ചമായാണ് ഓരോ ടീമുകളും പൊരുതിയത്. ഏറ്റവും ശ്രദ്ധ നേടിയത് ഇംഗ്ലണ്ട് സ്ലൊവാക്യ മത്സരമാണ്. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ പരാജയത്തിലേക്ക് ആണെന്ന് കരുതിയ 96ആം മിനുട്ടില്‍ ജൂഡ് ബെല്ലിങ്ഹാം ആണ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ഒരു ബൈസൈക്കിള്‍ കിക്കിലൂടെ ആണ് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് സമനില നല്‍കിയത്.

ronaldo euro cup 2024