യൂറോ കപ്പ് ഗ്രൂപ്പ് ഈയില്‍ ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ ഉക്രൈന്‍ സ്ലൊവാക്യയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഉക്രൈന്റെ വിജയം. ഇന്ന് തുടക്കത്തില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു ഉക്രൈന്‍ വിജയിച്ചത്. ഉക്രൈന്റെ വിജയം ഗ്രൂപ്പ് ഇയെ ഒരു മരണ ഗ്രൂപ്പ് ആക്കി മാറ്റുകയാണ്.
ഇന്നലെ മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ഒരു ഹെഡ്ഡറിലൂടെ ഇവാന്‍ ശ്രാന്‍സ് ആണ് സ്ലൊവാക്യക്ക് ലീഡ് നല്‍കിയത്. ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും പതിയെ ഉക്രൈന്‍ കളിയിലേക്ക് തിരിച്ചുവന്നു. രണ്ടാം പകുതിയാകുമ്പോഴേക്കും ഉക്രൈന്റെ കയ്യിലായി കളി. അവര്‍ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. അവസാനം 54ആം മിനിട്ടില്‍ സിഞ്ചങ്കോ നല്‍കിയ പാസില്‍ നിന്ന് ഷര്‍പ്പറങ്കോ ഉക്രൈന്റെ സമനില ഗോള്‍ നേടി. ഈ വിജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് ടീമുകള്‍ക്കും മൂന്നു പോയിന്റ് വീതമായി. ഇന്ന് റൊമാനിയ ബെല്‍ജിയത്തോട് പരാജയപ്പെടുകയാണെങ്കില്‍ ഗ്രൂപ്പിലെ നാലു ടീമുകള്‍ക്കും മൂന്നു പോയിന്റ് എന്ന അവസ്ഥയാകും.