അച്ഛനൊരു ട്രിബ്യൂട്ട്; വിജയഗോള്‍ ആവര്‍ത്തിച്ച് മിഖേല്‍ മൊറേനോ

33 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന നിമിഷത്തില്‍ അച്ഛന്റെ ഗോള്‍ ആഘോഷം ആവര്‍ത്തിച്ചു അച്ഛന് നല്‍കാവുന്ന ഏറ്റവും മികച്ച ട്രിബ്യൂട്ട് തന്നെ മിഖേല്‍ മൊറേനോ സമ്മാനിച്ചത് മനോഹരമായ കാഴ്ചയായി.

author-image
Athira Kalarikkal
New Update
Tribute
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്നലെ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മിഖേല്‍ മൊറേനോയുടെ ഉജ്ജ്വല ഹെഡര്‍ വിജയഗോള്‍ ശ്രദ്ധേയമാവുകയാണ്. ഇതേ ഗ്രൗണ്ടില്‍ 33 വര്‍ഷങ്ങള്‍ക്ക് 1991 നവംബറില്‍ മിഖേല്‍ മൊറേനോയുടെ അച്ഛന്‍ ആഞ്ചല്‍ മൊറേനോയുടെ വിജയഗോള്‍ ആണ് മകന്‍ ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. അന്ന് ഒസാസുന താരം ആയിരുന്ന ആഞ്ചല്‍ മൊറേനോ യുഫേഫ കപ്പ് രണ്ടാം ലെഗ് മത്സരത്തില്‍ സ്റ്റുഗാര്‍ട്ടിനു എതിരെ ഗോള്‍ നേടിയ ശേഷമാണ് ഇതേ ആഘോഷം നടത്തിയത്.

ഇന്ന് യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 119-ാം മിനിറ്റില്‍ സ്പെയിന്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചപ്പോഴാണ് മൈതാനം ആവേശത്തിരയിലായത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കരിയറിലെ ഏറ്റവും തിളങ്ങുന്ന നിമിഷത്തില്‍ അച്ഛന്റെ ഗോള്‍ ആഘോഷം ആവര്‍ത്തിച്ചു അച്ഛന് നല്‍കാവുന്ന ഏറ്റവും മികച്ച ട്രിബ്യൂട്ട് തന്നെ മിഖേല്‍ മൊറേനോ സമ്മാനിച്ചത് മനോഹരമായ കാഴ്ചയായി.

 

 

Micheal Moreno euro cup 2024