യൂറോ കപ്പ്; ഇന്ന് തീപ്പാറും കളികള്‍

ഇന്ന് രാത്രി 12.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മിലുള്ള പോരാട്ടമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്. ഫ്രാന്‍സിന് ഇത്തവണ വിജയം അനിവാര്യമാണ്.

author-image
Athira Kalarikkal
New Update
Euro Cup Today Matches

Euro Cup 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

മ്യൂണിക്ക്: ഇന്ന് രാത്രിയില്‍ യൂറോ കപ്പിന്റെ വമ്പന്‍ പോരാട്ടമാണ്. ജോര്‍ജിയയെ തോല്‍പ്പിച്ച സ്‌പെയിനും ഡെന്മാര്‍ക്കിനെ തോല്‍പ്പിച്ച ജര്‍മനിയുമാണ് ഇന്ന് രാത്രി 9.30ന് ഫൈനലിലേക്കായി പോരാടുന്നത്. സ്‌പെയിനിന് മുന്നില്‍ ജര്‍മ്മനിയ്ക്ക് പിടിച്ചു നില്‍ക്കാനാകുമോ എന്നത് സംശയമാണ്. എങ്കിലും മികച്ച പോരാട്ടമാണ് സ്‌പെയിനില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിക്കോ വില്യംസും അല്‍വാരോ മൊറോട്ടോയും ലമീന്‍ യമാലുമാണ് സ്‌പെയിനിന്റെ പ്രതീക്ഷ. 

ഇന്ന് രാത്രി 12.30ന് നടക്കുന്ന രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും തമ്മിലുള്ള പോരാട്ടമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന പ്രത്യേകതയുണ്ട് ഈ മത്സരത്തിന്. ഫ്രാന്‍സിന് ഇത്തവണ വിജയം അനിവാര്യമാണ്. എന്നാല്‍, റൊണോ സഖ്യമാകട്ടെ ഒന്നിന്നൊന്നു മെച്ചവും. ഏവരും കാത്തിരിക്കുന്ന ത്രിരല്ലറില്‍ മൂഡില്‍ പോകുന്ന പോരാട്ടമായിരിക്കും ഇത്. 

സ്ലൊവേനിയയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് റോണോയും സംഘവും കടന്നുകൂടിയത്. റോണോയ്‌ക്കൊപ്പം ബ്രൂണോ ഫെര്‍ണാണ്ഡസും ബെര്‍ണാഡോ സില്‍വയുമടക്കമുള്ള വമ്പന്‍ താരങ്ങള്‍ ഉണ്ടെങ്കിലും ഫിനിഷിംഗില്‍ പരാജയമാകുന്നു. പെപ്പേയുടെ പ്രതിരോധ കോട്ടയാണ് ടീമിന്റെ മുതല്‍ക്കൂട്ട്. 

 

 

kylian mbappe euro cup christiano ronaldo