ബംഗ്ലാദേശ് ആഭ്യന്തര കലാപം; മുന്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്താസയുടെ വീടിനും തീയിട്ടു

ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായ മഷ്റഫെ മൊര്‍ത്താസ 2020ലാണ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. 54 ടി20 മത്സരങ്ങളില്‍ 42 വിക്കറ്റുകളും മൊര്‍ത്താസ നേടി.

author-image
Athira Kalarikkal
New Update
bangladesh1

ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസയുടെ വീടിന് കലാപകാരികള്‍ തീയിട്ടപ്പോള്‍.

Listen to this article
0.75x1x1.5x
00:00/ 00:00

ധാക്ക : ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ പ്രക്ഷോഭകാരികള്‍ കീഴടക്കിയിരിക്കുകയാണ്. ദേശീയ ക്രിക്കറ്റ് ടീം മുന്‍ നായകനും എംപിയുമായ മഷ്‌റഫെ മൊര്‍ത്താസയുടെ വീടിനും പ്രക്ഷോഭകാരികള്‍ തീയിട്ടു. ആക്രമണം നടക്കുമ്പോള്‍ മൊര്‍ത്താസ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റനായ മഷ്റഫെ മൊര്‍ത്താസ 2020ലാണ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. 54 ടി20 മത്സരങ്ങളില്‍ 42 വിക്കറ്റുകളും മൊര്‍ത്താസ നേടി.മൊര്‍ത്താസയ്ക്ക് കീഴില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. 

bangladesh