/kalakaumudi/media/media_files/2025/11/15/anaya-bangar-2025-11-15-12-46-46.jpg)
മുൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകളും ട്രാൻസ്‌ജെൻഡറും ആയ അനയ ബംഗാർ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് .
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ക്രിക്കറ്റ് കിറ്റ് ബാഗുമായി പരിശീലന മൈതാനത്ത് നിൽക്കുന്ന വിഡിയോയായാണ് അനയ പോസ്റ്റ് ചെയ്തിരിക്കുന്നത് .
വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗിൽ ഉടൻ തന്നെ ആർസിബി വനിതാ ടീമിൽ ചേരുമെന്ന് അനയ പ്രഖ്യാപിച്ചിരിക്കുകയാണ് .
ലിംഗമാറ്റ ശസ്ത്രക്രിയയിൽ നിന്ന് പൂർണ്ണമായും സുഖം പ്രാപിച്ച അനയ ഇത്തവണ "ആര്യനായിട്ടല്ല, മറിച്ച് അനയയായി" കളിക്കളത്തിലേക്ക് എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് .
വളരെനാളുകളായി കളിക്കളത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് അനയ .
അടുത്തിടെ റൈസ് ആൻഡ് ഫാൾ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത അവർ വളരെ വൈകാരികമായി പറഞ്ഞ വാക്കുകൾ ഇപ്രകാരമായിരുന്നു "ഞാൻ എന്റെ അവകാശങ്ങൾക്കായി പോരാടും, ഒരു ദിവസം ഞാൻ ഇന്ത്യയ്ക്കായി ലോകകപ്പ് നേടാൻ പോകുകയാണ്" എന്നതായിരുന്നു .
ഇതിൽ നിന്ന് തന്നെ അവർ കളിക്കളത്തിലേക്ക് മടങ്ങി എത്തണമെന്ന് വളരെയധികം ആഗ്രഹിക്കുന്നതായി വ്യക്തമാകുന്നു .
ഏറ്റവും പുതിയ ലോകകപ്പിൽ ഇന്ത്യൻ വനിതാ ടീം വിജയം നേടിയപ്പോൾ അവർ ഇൻസ്റ്റാഗ്രാമിൽ അഭിനന്ദന പോസ്റ്റ് ഇടുന്നതും കാണപ്പെട്ടു.
എന്നാൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ നിന്ന് ട്രാൻസ്‌ജെൻഡർ കളിക്കാരെ ഐസിസി വിലക്കിയതിനാൽ വനിതാ പ്രീമിയർ ലീഗിൽ കളിക്കാൻ അവരെ അനുവദിക്കുമോ എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
