എഫ്എ കപ്പില്‍ ആര്‍സനല്‍ മുന്നോട്ട്; ബ്രൈട്ടനോട് തോറ്റ് യുണൈറ്റഡ് പുറത്ത്

മൂന്നാം റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്‍മാര്‍ കീഴടങ്ങിയത്. ബ്രയാന്‍ ഗ്രുഡ(12), ഡാനി വെല്‍ബെക്ക്(65) എന്നിവര്‍ ബ്രൈട്ടനാലി ലക്ഷ്യംകണ്ടമ്പോള്‍ 85ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്‌കോയാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.

author-image
Biju
New Update
facup

ലണ്ടന്‍: ബ്രൈട്ടനോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മുന്‍ ചാമ്പ്യന്‍മാര്‍ കീഴടങ്ങിയത്. ബ്രയാന്‍ ഗ്രുഡ(12), ഡാനി വെല്‍ബെക്ക്(65) എന്നിവര്‍ ബ്രൈട്ടനാലി ലക്ഷ്യംകണ്ടമ്പോള്‍ 85ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്‌കോയാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. പരിശീലകന്‍ റൂബെന്‍ അമോറിമിനെ പുറത്താക്കിയതിനെ തുടര്‍ന്ന് താല്‍കാലിക കോച്ച് ഡാരന്‍ ഫ്ളെച്ചറിന് കീഴിലാണ് യുണൈറ്റഡ് ഇറങ്ങിയത്.

മറ്റൊരു മത്സരത്തില്‍ പോസ്റ്റ്മൗണ്ടിനെതിരെ ആര്‍സനല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. 4-1നായിരുന്നു ഗണ്ണേഴ്സിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് മുന്‍ ചാമ്പ്യന്‍മാര്‍ തിരിച്ചുവരവ് നടത്തിയത്. ആര്‍സനലിനായി ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി(25,51,72) ഹാട്രിക് സ്വന്തമാക്കി. ആന്ദ്രെ ഡോസെലിന്റെ(8) സെല്‍ഫ് ഗോളുമായതോടെ ഗോള്‍നേട്ടം നാലായി ഉയര്‍ന്നു. പോര്‍ട്ട്സ്മൗണ്ടിനായി മൂന്നാംമിനിറ്റില്‍ കോള്‍ബി ബിഷോപ്പാണ് ഗോള്‍നേടിയത്. മറ്റു മത്സരങ്ങളില്‍ ലീഡ്സ് യുണൈറ്റഡും ഹള്‍ സിറ്റിയും വെസ്റ്റ്ബ്രോമും അടുത്ത റൗണ്ടിലേക്ക് മുന്നേറി. വെസ്റ്റ്ഹാമും നോര്‍വിച്ച് സിറ്റിയും വിജയിച്ചപ്പോള്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെ മാന്‍ഫീല്‍ഡ് ടൗണ്‍ വിജയം സ്വന്തമാക്കി.