/kalakaumudi/media/media_files/2025/02/20/FulSiJIWqSo4ItivsDxH.jpg)
Faqar Zaman
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് വമ്പന്‍ തിരിച്ചടിയായി. സ്റ്റാര്‍ ബാറ്റര്‍ ഫഖര്‍ ഖാന്‍ പരിക്ക് മൂലം മത്സരത്തില്‍ കളിക്കാനാകില്ല. ചാമ്പ്യന്‍സ് ട്രോഫി ആദ്യ മത്സരത്തില്‍ മികവ് തെളിയിക്കാനാവാത്തതിന് പിന്നാലെയാണ് പാക് ടീമിന് വീണ്ടുമൊരു തിരിച്ചടി. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ച്വറിനേടി പാകിസ്ഥാന് കിരീടം സമ്മാനിച്ച സ്റ്റാര്‍ ബാറ്ററാണ് ഫഖര്‍ സമാന്‍. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഫഖര്‍ സമാന്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പാക് ടീമിലുണ്ടാകില്ല. ഫഖര്‍ സമാന് പകരം ഇമാമുള്‍ ഹഖിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന്റെ തുടക്കത്തില്‍ ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് സമന് ഫീല്‍ഡ് വിടേണ്ടി വന്നിരുന്നു. നാലമതായാണ് ബാറ്റിങ്ങിനിറങ്ങിയത്. എന്നാല്‍ പരിക്ക് കാരണം ഓടുന്നതിന് തടസ്സം നേരിട്ട ഫഖര്‍ സമാന്‍ 41 പന്തില്‍നിന്ന് 24 റണ്‍സാണ് നേടിയത്. ഫഖര്‍ സമാന് പകരക്കാരനായി ടീമില്‍ ഇമാമുള്‍ ഹഖിനെ എടുത്തു. എന്നാല്‍ 2023ന് ശേഷം പാകിസ്താന് വേണ്ടി കളിച്ചിട്ടില്ല. 2023 ലോകകപ്പിലാണ് അവസാനമായി ഏകദിന ഫോര്‍മാറ്റ് കളിച്ചത്. 72 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 48.27 ശരാശരിയില്‍ 3138 റണ്‍സ് നേടിയിട്ടുണ്ട്.