മുഹമ്മദ് സിറാജ് ഇനി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്

ഡിഎസ്പി സ്ഥാനം മാത്രമല്ല, ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 600 ചതുരശ്രയടി പ്ലോട്ടും സിറാജിന് സര്‍ക്കാര്‍ നല്‍കി.

author-image
Athira Kalarikkal
New Update
muhammad siraj1

Telangana Director General of Police Jitender hands over appointment letters to Indian Cricketer Mohammed Siraj as Deputy Superintendent of Police

ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെ മാനിച്ച്  ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി (ഡിഎസ്പി) തെലങ്കാന സര്‍ക്കാര്‍ നിയമിച്ചു. ടി20 ലോകകപ്പിലെ ടീമിന്റെ വിജയത്തിന് പിന്നാലെ സിരാജിന് ജോലി നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍ പറഞ്ഞിരുന്നു.

സിറാജ് ഇന്ത്യയിലേക്ക് മടങ്ങിയതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി സിറാജിന് നല്‍കിയ മുന്‍ വാഗ്ദാനം ന ിറവേറ്റുകയായിരുന്നു. ഡിഎസ്പി സ്ഥാനം മാത്രമല്ല, ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ 600 ചതുരശ്രയടി പ്ലോട്ടും സിറാജിന് സര്‍ക്കാര്‍ നല്‍കി.

ഇന്ത്യയിലെ മുന്‍നിര ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറിയ സിറാജ്, ഡിജിപി ഓഫീസില്‍ നടന്ന ഔപചാരിക ചടങ്ങില്‍ തെലങ്കാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജിതേന്ദറില്‍ നിന്ന് നിയമന കത്ത് ഏറ്റുവാങ്ങി. ദാരിദ്ര്യത്തിന്റെ ചുറ്റുപാടില്‍ നിന്ന് പോരാടി ലോകോത്തര ക്രിക്കറ്ററിലേക്കുള്ള സിറാജിന്റെ ഉയര്‍ച്ചയെ അടിവരയിടുന്നതാണ് ഈ നിയമനം

india cricket mohammed siraj