കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് ബാഴ്സലോണയുടെ ജപ്പാനിലെ സൗഹൃദ മത്സരം റദ്ദാക്കി

ജൂലൈ 31-ന് എഫ്സി സിയോളുമായും ഓഗസ്റ്റ് 4-ന് ഡേഗു എഫ്സിയുമായും ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പര്യടനത്തിന്റെ ബാക്കി ഭാഗങ്ങളും അപകടത്തിലാണ്.

author-image
Jayakrishnan R
New Update
LEWA

ടോക്കിയോ: ജപ്പാനിലെ വിസല്‍ കോബെയുമായി നടക്കേണ്ടിയിരുന്ന തങ്ങളുടെ പ്രീ-സീസണ്‍ മത്സരം ബാഴ്സലോണ റദ്ദാക്കി. ജാപ്പനീസ് പ്രൊമോട്ടര്‍മാര്‍ ''കരാര്‍ ലംഘനങ്ങള്‍'' നടത്തിയതാണ് കാരണമെന്ന് ക്ലബ്ബ് അറിയിച്ചു. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഈ ഞായറാഴ്ചയാണ് മത്സരം നിശ്ചയിച്ചിരുന്നത്. റദ്ദാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച സ്പാനിഷ് ക്ലബ്ബ് ജപ്പാനിലെ ആരാധകരോട് ക്ഷമ ചോദിച്ചു.

ജൂലൈ 31-ന് എഫ്സി സിയോളുമായും ഓഗസ്റ്റ് 4-ന് ഡേഗു എഫ്സിയുമായും ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുന്ന മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പര്യടനത്തിന്റെ ബാക്കി ഭാഗങ്ങളും അപകടത്തിലാണ്. എന്നിരുന്നാലും, പര്യടനത്തിന്റെ ദക്ഷിണ കൊറിയന്‍ പ്രൊമോട്ടറായ ഡി-ഡ്രൈവ്, ആ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത പ്രകാരം നടക്കുമെന്ന് അറിയിക്കുകയും കോബെ മത്സരം റദ്ദാക്കിയതിന് ജാപ്പനീസ് ഭാഗത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. വിസല്‍ കോബെ നിലവില്‍ സാഹചര്യം അന്വേഷിക്കുകയാണെന്ന് അറിയിച്ചു.

sports football