federation cup 2024 neeraj chopra wins gold with 82.27m throw in javelin
ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സ് ജാവലിൻ ത്രോയിൽ ഒളിമ്പിക് സ്വർണജേതാവായ നീരജ് ചോപ്രയ്ക്ക് സ്വർണം.നാലാം ശ്രമത്തിൽ 82.27 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്.82.06 മീറ്റർ എറിഞ്ഞ ഡി.പി. മനുവിനാണ് വെള്ളി.
ഉദ്ധം പാട്ടീൽ (78.39 മീ) വെങ്കലം നേടി.അതെസമയം മറ്റൊരു പ്രധാനതാരമായ കിഷോർകുമാർ ജെന നിരാശപ്പെടുത്തി.മൂന്ന് ശ്രമങ്ങളും ഫൗളിൽ കലാശിച്ച ജെനയുടെ മികച്ച ത്രോ 75.49 മീറ്റർ മാത്രമായിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്ര (88.88 മീ.) സ്വർണവും കിഷോർ (87.54 മീ.) വെള്ളിയും നേടിയിരുന്നു.
ജെനയും നീരജും നേരത്തേ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു. മനുവിന് പക്ഷേ യോഗ്യത നേടാനായില്ല. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നീരജ് ഇന്ത്യയിൽ മത്സരിക്കുന്നത്. കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗിൽ രണ്ടാംസ്ഥാനം നേടിയശേഷമാണ് നീരജ് ഇന്ത്യയിലേക്ക് തിരിച്ചത്. അവിടെ 88.36 മീറ്ററായിരുന്നു നീരജിൻറെ നേട്ടം.