ഫെഡോര്‍ ചെര്‍നിചും കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

32കാരനായ താരം അറ്റാക്കില്‍ പല പൊസിഷനിലും കളിച്ചുവെങ്കിലും വലിയ പ്രകടനങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി നടത്താനായില്ല. മുന്‍പ് റഷ്യന്‍ ക്ലബായ ഡൈനാമോ മോസ്‌കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്.

author-image
Athira Kalarikkal
New Update
site 2

Fedor Cernych (File Photo)

Listen to this article
0.75x1x1.5x
00:00/ 00:00

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഒരു താരം കൂടെ ക്ലബ് വിട്ടു. ലിത്വാനിയ താരം ക്ലബ് വിടുന്നതായി ഇന്ന് ഔദ്യോഗികമായി ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. പരിക്കേറ്റ അഡ്രിയാന്‍ ലൂണക്ക് പകരം സീസണ്‍ പകുതിക്ക് വെച്ചായിരുന്നു ഫെഡോറിനെ ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്തത്. 10 മത്സരങ്ങള്‍ ചെര്‍നിച് ബ്ലാസ്റ്റേഴ്‌സിനായി കളിച്ചു.  ആകെ മൂന്ന് ഗോളുകളും അദ്ദേഹം നേടി. 

32കാരനായ താരം അറ്റാക്കില്‍ പല പൊസിഷനിലും കളിച്ചുവെങ്കിലും വലിയ പ്രകടനങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി നടത്താനായില്ല. മുന്‍പ് റഷ്യന്‍ ക്ലബായ ഡൈനാമോ മോസ്‌കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിനായി 85 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡും അണിഞ്ഞിട്ടുണ്ട്. 

Kerala Blasters Fedor Cernych