ഫിഫ അറബ് കപ്പ്: ജോര്‍ദാനെ തകര്‍ത്ത് കിരീടം സ്വന്തമാക്കി മൊറോക്കോ

ഇത് രണ്ടാം തവണയാണ് അറബ് കപ്പ് കിരീടം മൊറോക്കോ സ്വന്തമാക്കുന്നത്. 2012ലാണ് നേരത്തെ കിരീടം ചൂടിയത്. കളിയുടെ തുടക്കത്തില്‍ ആദ്യ ഗോള്‍ നേടി മൊറോക്കോ മുന്നേറ്റം ആരംഭിച്ചു. നാലാം മിനിറ്റില്‍ അമീന്‍ സഹസൂ അസിസ്റ്റില്‍ ഉസാമ തന്നാനെ ആണ് ആദ്യ ഗോള്‍ നേടിയത്.

author-image
Biju
New Update
cup arab

ദോഹ: നിലയ്ക്കാത്ത കൈയടിയും ഗാലറിയില്‍നിന്ന് തുടര്‍ച്ചയായ ആരവവും നേരിയ മഴയും... ലുസൈല്‍ മൈതാനത്ത ആവേശകരമായ ഫിഫ അറബ് കപ്പ് ഫൈനലില്‍ മൊറോക്കോ അറബ് രാജാക്കന്മാര്‍. രണ്ടിനെതിരെ മൂന്ന് ഗോളിന് ജോര്‍ദാനെ തകര്‍ത്താണ് മൊറോക്കോ കിരീടം ചൂടിയത്.

ഇത് രണ്ടാം തവണയാണ് അറബ് കപ്പ് കിരീടം മൊറോക്കോ സ്വന്തമാക്കുന്നത്. 2012ലാണ് നേരത്തെ കിരീടം ചൂടിയത്. കളിയുടെ തുടക്കത്തില്‍ ആദ്യ ഗോള്‍ നേടി മൊറോക്കോ മുന്നേറ്റം ആരംഭിച്ചു. നാലാം മിനിറ്റില്‍ അമീന്‍ സഹസൂ അസിസ്റ്റില്‍ ഉസാമ തന്നാനെ ആണ് ആദ്യ ഗോള്‍ നേടിയത്. സമ്മര്‍ദത്തിലായ ജോര്‍ഡാന്റെ പ്രതിരോധ നിരയെ ലക്ഷ്യമിട്ട് മൊറോക്കോ മുന്നേറ്റനിര ആദ്യപകുതിയില്‍ ആക്രമണം തുടര്‍ന്നു.

കരീം അല്‍ ബര്‍കോ മുഹമ്മദ് റബീ എന്നിവരുടെ ശ്രമങ്ങള്‍ പക്ഷെ, ലക്ഷ്യം കണ്ടില്ല. എന്നാല്‍, മറുഭാഗത്ത് ജോര്‍ഡന്‍ മുഹന്നദ് അബുതാഹ, ഹുസാം അബുദഹബ് എന്നിവരുടെ ശ്രമങ്ങളെ ഗോള്‍ കീപ്പര്‍ അല്‍ മഹ്ദി കൈപ്പടിയില്‍ ഒതുക്കി. അല്‍ മൗസോയ് ഹംസ, മുഹമ്മദ് ബൗള്‍സ്‌കോട്ട് എന്നിവര്‍ നേതൃത്വം നല്‍കിയ പ്രതിരോധനിരയും ആദ്യപകുതിയില്‍ ജോര്‍ദാന്റെ മുന്നേറ്റങ്ങളെ തടഞ്ഞു.ജോര്‍ഡാനെതിരെ മൊറോക്കോ 1-0 ഗോള്‍ ലീഡുമായാണ് പിരിഞ്ഞത്.രണ്ടാം പാതിയില്‍ ഇറങ്ങിയ ജോര്‍ഡന്‍, തുടക്കത്തില്‍ തന്നെ ഗോള്‍ മടക്കി. 48- മിനുറ്റില്‍ അലി ഒല്‍വാന്‍ ആണ് ജോര്‍ഡാനു വേണ്ടി ഗോള്‍ മടക്കിയത്. തുടര്‍ന്ന് 68 -മിനിറ്റില്‍ അനുകൂലമായി പെനാല്‍റ്റി ലഭിച്ചതോടെ രണ്ടാമത്തെ ഗോള്‍ ജോര്‍ദാന്‍ നേടി. അലി ഒല്‍വാന്‍ പെനാല്‍റ്റി വലയിലാക്കി.

കളി അവസാനിക്കാന്‍ മിനുറ്റുകള്‍ ബാക്കിനില്‍ക്കെ 88- മിനിറ്റില്‍ അബ്ദുറസാഖ് ഹമദല്ല മൊറോക്കോവിന് വേണ്ടി സമനില ഗോള്‍ നേടി. അവസാന നിമിഷത്തില്‍ ഇരുകൂട്ടര്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും പക്ഷേ വിജയ ഗോള്‍ നേടാനായില്ല. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കളിയില്‍ മര്‍വാന്‍ സഅദിന്റെ അസിസ്റ്റില്‍ അബ്ദുറസാഖ് ഹമദല്ല കളിയിലെ രണ്ടാമത്തെയും മൊറൊക്കോവിന്റെ വിജയ ഗോളും നേടുകയായിരുന്നു.