/kalakaumudi/media/media_files/2025/06/27/fifa-club-world-cup-2025-1080x675-2025-06-27-18-56-16.jpg)
FIFA-Club-World-Cup-2025-1080x675
യു എസ് : ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാര്‍ട്ടറില്‍ കടന്ന് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനെയാണ് റയല്‍ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. 54-ാം മിനുറ്റില്‍ ഗോണ്‍സാലൊ ഗാര്‍ഷ്യയാണ് വിജയഗോള്‍ നേടിയത്. തോല്‍വിയോടെ ക്ലബ്ബ് ലോകകപ്പില്‍ നിന്ന് യുവന്റസ് പുറത്തായി. റയല്‍ ക്വാര്‍ട്ടറിലേക്കും കടന്നു. ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടാണ് റയലിന്റെ എതിരാളികള്‍.
ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡായിരുന്നു റയലിന്റെ ഗോളിന് വഴിയൊരുക്കിയത്. യുവന്റസിനെതിരെ പന്തടക്കത്തിലും മുന്നേറ്റത്തിലുമെല്ലാം ആധിപത്യം സ്ഥാപിച്ചായിരുന്നു റയലിന്റെ വിജയം. 21 ഷോട്ടുകളാണ് യുവന്റസിന്റെ ഗോള്‍ മുഖത്തേക്ക് റയല്‍ തൊടുത്തത്. 11 ഷോട്ടുകള്‍ ഓണ്‍ ടാര്‍ഗറ്റാക്കാനും റയലിന് കഴിഞ്ഞു. 58 ശതമാനവും പന്തടക്കം സ്പാനിഷ് ക്ലബ്ബിനായിരുന്നു.