പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡ് ചെയ്തു

ഫിഫയുടെ പരിഷ്‌കരിച്ച ഭരണഘടന പിഎഫ്എഫ് അംഗീകരിച്ചിരുന്നില്ല. ഇതു മൂന്നാം തവണയാണ് പാക് ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.

author-image
Prana
New Update
pakistan football

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ (പിഎഫ്എഫ്) ഫിഫ സസ്‌പെന്‍ഡ് ചെയ്തു. ഫിഫയുടെ പരിഷ്‌കരിച്ച ഭരണഘടന പിഎഫ്എഫ് അംഗീകരിച്ചിരുന്നില്ല. ഫിഫയുടെയും എഎഫ്‌സിയുടെയും നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതുവരെ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുമെന്ന് ഫിഫ അറിയിച്ചു. ഇതു മൂന്നാം തവണയാണ് പാക് ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ഇടപെടുന്നതില്‍ ഫിഫ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു.

football fifa suspension pakistan