ഫിഫ ലോകകപ്പ് യോഗ്യത: മൂന്നാം റൗണ്ടിലേക്ക് കടന്ന് പലസ്തീന്‍

കുഞ്ഞുങ്ങളെ പോലും കൂട്ടത്തോടെ കൊന്നു തള്ളുന്ന അതീവ നിര്‍ദയമായ ഒരാക്രമണത്തിനും തീയില്‍ കുരുത്ത തങ്ങളെ തകര്‍ക്കാനാകില്ലെന്ന പ്രഖ്യാപനം കൂടിയായി ഫലസ്തീന്റെ ഈ നേട്ടം.

author-image
Rajesh T L
New Update
pales

fifa world cup QUALIFIACTION updates

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇസ്രയേലിന്റെ അതിനിഷ്ഠൂരമായ ആക്രമണങ്ങള്‍ക്കൊന്നും തങ്ങളുടെ പോരാട്ടവീര്യം തെല്ലും ചോര്‍ത്താനായിട്ടില്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ് ഇതാ പലസ്തീന്റെ കാല്‍പ്പന്തു യോദ്ധാക്കള്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ചരിത്ര നേട്ടം കൊയ്തിരിക്കുകയാണ് പലസ്തീന്റെ ദേശീയ ഫുട്ബോള്‍ ടീം. ഫിഫ ലോകകപ്പ് യോഗ്യതയില്‍ ലെബനാനോട് സമനില പിടിച്ചതോടെ ടീം മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയായിരുന്നു. നാലാം തവണയും തുടര്‍ച്ചയായി എ എഫ് സി എ എഫ് സി ഏഷ്യന്‍ കപ്പില്‍ ഇടം നേടാനും ഫലസ്തീന് ഇതോടെ സാധിച്ചു. 2027ല്‍ സഊദി അറേബ്യയാണ് ഏഷ്യന്‍ കപ്പിന് ആതിഥ്യമരുളുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് പലസ്തീന്‍ ലോകകപ്പ് യോഗ്യതയിലെ മൂന്നാം റൗണ്ടില്‍ പ്രവേശിക്കുന്നത്. ഗസ്സയിലും മറ്റും സയണിസ്റ്റുകള്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് തങ്ങളെ തെല്ലും തളര്‍ത്താനായിട്ടില്ലെന്ന് നെഞ്ചുറപ്പോടെ സാഭിമാനം പ്രഖ്യാപിക്കുന്നതായി ഫലസ്തീന്റെ ഈ നേട്ടം. കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ നോക്കൗട്ട് റൗണ്ടില്‍ കടന്നും ടീം അതുല്യമായ കരുത്ത് പ്രകടമാക്കിയിരുന്നു.

ലോക ഫുട്ബോളില്‍ തങ്ങളുടെതായ ചരിത്രം സൃഷ്ടിക്കാന്‍ ഒരു സമനില മാത്രം മതിയെന്ന ബോധ്യവുമായി അസാമാന്യമായ നെഞ്ചുറപ്പോടെയാണ് അവര്‍ ലബനാനെതിരായ മത്സരത്തിന് കളത്തിലിറങ്ങിയത്. ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന അങ്കത്തില്‍ ആ ഇച്ഛാശക്തിക്കു പന്തില്‍ സമനിലപ്പൂട്ട് തുറക്കാനാകാതെ ലെബനാന് കീഴടങ്ങേണ്ടി വരികയായിരുന്നു. കുഞ്ഞുങ്ങളെ പോലും കൂട്ടത്തോടെ കൊന്നു തള്ളുന്ന അതീവ നിര്‍ദയമായ ഒരാക്രമണത്തിനും തീയില്‍ കുരുത്ത തങ്ങളെ തകര്‍ക്കാനാകില്ലെന്ന പ്രഖ്യാപനം കൂടിയായി ഫലസ്തീന്റെ ഈ നേട്ടം.

fifa world cup