ഫി​ഫ ലോ​ക​ക​പ്പ് ​യോ​ഗ്യ​ത: ര​ണ്ടാം​ഘ​ട്ട സാ​ധ്യ​ത പ​ട്ടി​ക‍യി​ൽ ഇടംനേടി സഹലും

ഫി​ഫ ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ടി​ൽ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട സാ​ധ്യ​ത സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ച് പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ക്.നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​ത്ത 26 പേ​ർ​ക്ക് പു​റ​മെ പുതുതായി 15 താ​ര​ങ്ങ​ളെ​ക്കൂ​ടി​ ക്യാ​മ്പി​ൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

author-image
Greeshma Rakesh
New Update
sahal

sahal abdul samad

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂ​ഡ​ൽ​ഹി: ഫി​ഫ ലോ​ക​ക​പ്പ് ഏ​ഷ്യ​ൻ യോ​ഗ്യ​ത റൗ​ണ്ടി​ൽ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട സാ​ധ്യ​ത സം​ഘ​ത്തെ പ്ര​ഖ്യാ​പി​ച്ച് പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്റ്റി​മാ​ക്.നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​ത്ത 26 പേ​ർ​ക്ക് പു​റ​മെ പുതുതായി 15 താ​ര​ങ്ങ​ളെ​ക്കൂ​ടി​ ക്യാ​മ്പി​ൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

ആ​ദ്യ​ഘ​ട്ട ക്യാ​മ്പ് മേ​യ് 10നും ​ര​ണ്ടാം​ഘ​ട്ടം 15നും ​ഭു​വ​നേ​ശ്വ​റി​ൽ ആരംഭിച്ചു. 26 അം​ഗ സാ​ധ്യ​ത സം​ഘ​ത്തി​ൽ ഐ.​എ​സ്.​എ​ൽ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ മും​ബൈ സി​റ്റി എ​ഫ്.​സി​യു​ടെ​യും മോ​ഹ​ൻ ബ​ഗാ​ന്റെ​യും താ​ര​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.എന്നാൽ ബ​ഗാ​ന്റെ മ​ല​യാ​ളി മി​ഡ്ഫീ​ൽ​ഡ​ർ സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ് ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക​യി​ൽ ഇടംനേടിയിട്ടുണ്ട്.ജൂ​ൺ ആ​റി​ന് കൊ​ൽ​ക്ക​ത്ത​യി​ൽ കു​വൈ​ത്തി​നെ​തി​രെ​യും പ​ത്തി​ന് ദോ​ഹ​യി​ൽ ഖ​ത്ത​റി​നെ​തി​രെ​യു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ.

സാ​ധ്യ​ത സം​ഘം

ഗോ​ൾ കീ​പ്പ​ർ​മാ​ർ: ഫു​ർ​ബ ടെ​മ്പ ല​ചെ​ൻ​പ, വി​ശാ​ൽ കെ​യ്ത്, ഡി​ഫ​ൻ​ഡ​ർ​മാ​ർ: ആ​കാ​ശ് മി​ശ്ര, അ​ൻ​വ​ർ അ​ലി, മെ​ഹ്താ​ബ് സി​ങ്, രാ​ഹു​ൽ ഭേ​കെ, സു​ഭാ​ഷി​ഷ് ബോ​സ്, മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: അ​നി​രു​ദ്ധ് ഥ​പ്പ, ദീ​പ​ക് ടാ​ൻ​ഗ്രി, ലാ​ലെ​ങ്‌​മാ​വി​യ റാ​ൾ​ട്ടെ, ലാ​ലി​യ​ൻ സു​വാ​ല ചാ​ങ്‌​തെ, ലി​സ്റ്റ​ൺ കൊ​ളാ​സോ, സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ്, ഫോ​ർ​വേ​ഡു​ക​ൾ: മ​ൻ​വീ​ർ സി​ങ്, വി​ക്രം പ്ര​താ​പ് സി​ങ്.

 

football Sahal Abdul Samad fifa world cup 2026 World Cup qualification