Sunil Chhetri
വിടവാങ്ങല്‍ മത്സരമായ ലോകകപ്പ് യോഗ്യത റൗണ്ടില്‍ കുവൈത്തിനെതിരെ ഇന്ത്യ ഗോള്‍രഹിത സമനില വഴങ്ങി. ഇതിഹാസ നായകന് വിജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ സഹതാരങ്ങള്‍ ഏറെ പരിശ്രമിച്ചെങ്കിലും സമനിലയില്‍ അവസാനിച്ചു. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിടവാങ്ങള്‍ പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കുംആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും ഇരുടീമുകളും അത് പ്രയോജനപ്പെടുത്തിയില്ല. പിന്നീട് കുവൈത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങുന്നത്. ഇന്ത്യയുടെ ഓരോ നീക്കത്തിനും ആരാധകര്‍ നിറഞ്ഞ പിന്തുണ നല്‍കിയപ്പോള്‍ നാലാം മിനിറ്റില്‍ തന്നെ കുവൈറ്റ് ഗോളിന് അടുത്തെത്തി.
എട്ടാം മിനിറ്റില്‍ കുവൈറ്റ് വീണ്ടും ഇന്ത്യന്‍ ബോക്‌സിലേക്ക് ഇരച്ചു കയറി ഞെട്ടിച്ചു. ഇത്തവണ അല്‍ റഷീദിയുടെ ഷോട്ട് ഗുര്‍പ്രീത് സിംഗ് സന്ധു കൈക്കലാക്കി വീണ്ടും രക്ഷകനായി. പതിനൊന്നാം മിനിറ്റിലാണ് കുവൈറ്റ് ബോക്‌സില്‍ ഇന്ത്യ ആദ്യമായി പന്തെത്തിച്ചത്. എന്നാല്‍ അനിരുദ്ധ് ഥാപ്പയുടെ ക്രോസ് ക്യാപ്റ്റന്‍ സുനില്‍ ചേത്രിക്ക് കണക്ട് ചെയ്യാനായില്ല. 25ാം മിനിറ്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചുവെങ്കിലും പിന്നാലെ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇടതുവിംഗില്‍ നിന്ന് ജേ ഗുപ്ത നല്‍കിയ അളുന്നുമുറിച്ച ക്രോസ് സഹല്‍ അബ്ദുള്‍ സമദിന്റെ കാലിലെത്തും മുമ്പ് കുവൈറ്റ് പ്രതിരോധനിരയിലെ അലെനേസി അടിച്ചകറ്റി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
