4.2 ഓവറില്‍ ഫിഫ്റ്റി: ടെസ്റ്റില്‍ റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന ടീം എന്ന റെക്കോര്‍ഡ് സ്ഥാപിച്ച് ഇംഗ്ലണ്ട്. വെസ്റ്റിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം വെറും 4.2 ഓവറില്‍ ഇംഗ്ലണ്ട് 50 റണ്‍സില്‍ എത്തി.

author-image
Prana
New Update
england cricket
Listen to this article
0.75x1x1.5x
00:00/ 00:00

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ഫിഫ്റ്റി നേടുന്ന ടീം എന്ന റെക്കോര്‍ഡ് സ്ഥാപിച്ച് ഇംഗ്ലണ്ട്. വെസ്റ്റിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം വെറും 4.2 ഓവറില്‍ ഇംഗ്ലണ്ട് 50 റണ്‍സില്‍ എത്തി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ടീം അര്‍ദ്ധ സെഞ്ച്വറി ആണ് ഇത്.
1994-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് തന്നെ സ്ഥാപിച്ച മുന്‍ റെക്കോര്‍ഡ് ആണ് തകര്‍ന്നത്. അന്ന് 4.3 ഓവറില്‍ ആയിരുന്നു ഇംഗ്ലണ്ട് 50 റണ്ണില്‍ എത്തിയത്. തുടക്കത്തില്‍ തന്നെ സാക്ക് ക്രോളിയെ നഷ്ടപ്പെട്ടു എങ്കിലും ഡക്കറ്റും പോപും ചേര്‍ന്ന് ആക്രമിച്ചു കളിക്കുക ആയിരുന്നു.

new record England Cricket Team