finally sania mirza finally breaks silence as marriage rumours with cricketer mohammed shami
ഏറെ നാളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് മുൻ ടെന്നീസ് താരം സാനിയ മിർസ.സാനിയയുടെ പാകിസ്താൻ ക്രിക്കറ്റർ ശുഐബ് മാലികുമായുള്ള വിവാഹമോചനവും മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.പിന്നാലെയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയും സാനിയയും തമ്മിൽ വിവാഹിതരാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ ഉയർന്നുവന്നത്.നേരത്തെ ഭാര്യ ഹസിൻ ജഹാനുമായി വിവാഹമോചിതനായ ഷമിയും സാനിയയും ഒരിമിച്ചു നിൽക്കുന്ന തരത്തിൽ എഡിറ്റ് ചെയ്ത ചിത്രങ്ങളും വൻതോതിൽ പ്രചരിച്ചിരുന്നു.
സാനിയയും ശുഐബ് മാലികും തമ്മിലുള്ള വിവാഹ ചിത്രം എഡിറ്റ് ചെയ്ത് ഷമിയുടെ ചിത്രം ചേർത്തായിരുന്നു പ്രചാരണം.ഇപ്പോഴിതാ ഏറെ നാളായുള്ള അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞിരിക്കുകയാണ് സാനിയ.ഇക്കൊല്ലത്തെ ഹജ്ജ് കർമം പൂർത്തിയാക്കിയതിനു പിന്നാലെയാണ് സാനിയയുടെ പ്രതികരണം.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സാനിയയുടെ ​പ്രതികരണം. ക്ഷമയോടെയിരിക്കാനാണ് ആളുകളോട് സാനിയയുടെ ഉപദേശം. "ക്ഷമയാണ് ഉത്തരം....എല്ലായ്പ്പോഴും ക്ഷമ കാണിക്കൂ...."-എന്നാണ് സാനിയ കുറിച്ചത്. ഇതിലൂടെ എന്താണ് സാനിയ ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല.
കഴിഞ്ഞദിവസം വിവാഹ വാർത്ത നിഷേധിച്ച് സാനിയയുടെ പിതാവ് ഇംറാൻ മിർസ രം​ഗത്തെത്തിയിരുന്നു.പ്രചരിക്കുന്നതെല്ലാം അസംബന്ധമാണെന്നും സാനിയ ഷമിയെ കണ്ടിട്ടുകൂടിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.