ലോകകപ്പിനായി ആദ്യ ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക്

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. അമേരിക്കയില്‍ വെച്ചാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

author-image
Athira Kalarikkal
Updated On
New Update
Indian Suad

File Photo

Listen to this article
0.75x 1x 1.5x
00:00 / 00:00

ലോകകപ്പിനായി  ആദ്യ ഇന്ത്യന്‍ ടീം സംഘം മെയ് 25ന് പുറപ്പെടും. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. അമേരിക്കയില്‍ വെച്ചാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഐപിഎല്‍ പ്ലെ ഓഫില്‍ ഇല്ലാത്തവരാകും ആദ്യം അമേരിക്കയിലേക്ക് പോകുന്നത്. പിന്നീട് ഫൈനലും കഴിഞ്ഞ് ബാക്കി താരങ്ങള്‍ അമേരിക്കയിലേക്ക് പോകും. 

രണ്ടാം സംഘം ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് പോകും. നേരത്തെ മെയ് 21ന് ആദ്യ സംഘം പോകും എന്നായുരുന്നു കരുതിയത്. എന്നാല്‍ ഒരു സന്നാഹ മത്സരം മാത്രമെ ഇന്ത്യ ലോകകപ്പിനു മുന്നേ കളിക്കൂ. അതുകൊണ്ടാണ് ഇന്ത്യ വൈകി യാത്ര തിരിക്കുന്നത്. ജൂണ്‍ ആദ്യവാരമാണ് ലോകകപ്പ് തുടങ്ങുന്നത്.

Indian squad T20 World Cup india