ഈ ടി20 ലോകകപ്പില്‍ വീണ്ടും തടയിട്ട് മഴ. ന്യൂയോര്‍ക്കിലെ ആദ്യ മത്സരങ്ങള്‍ മഴ കാരണം ചെറുതായാണ് വില്ലനായതെങ്കില്‍ ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ നടക്കുന്ന ഫ്‌ലോറിഡയില്‍ കാര്യങ്ങള്‍ അത്രക്ക് എളുപ്പമല്ല. ശക്തമായ മഴ കാരണം ഫ്‌ലോറിഡയില്‍ ഇപ്പോള്‍ വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ഇന്ത്യയുടെ ഗ്രൂപ്പ് എയിലെ അവസാന മൂന്ന് മത്സരങ്ങളും ഫ്‌ലോറിഡയില്‍ ആണ് നടക്കേണ്ടത്.
ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം, പാകിസ്താനും അയര്‍ലണ്ടും തമ്മിലുള്ള മത്സരം അമേരിക്കയും അയര്‍ലണ്ടും തമ്മിലുള്ള മത്സരം എന്നിവയും ഫ്‌ലോറിഡയിലാണ് നടക്കേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫ്‌ലോറിഡയില്‍ കളി നടക്കാനുള്ള സാധ്യത കുറവാണ്.
കളി നടന്നില്ലെങ്കില്‍ കൂടുതല്‍ ബാധിക്കുന്നത് പാകിസ്താനെ ആകും. മത്സരം നടന്നില്ല എങ്കില്‍ പാകിസ്താന്‍ ലോകകപ്പില്‍ നിന്ന് പുറത്താകും. ഇപ്പോള്‍ അവര്‍ക്ക് 2 പോയിന്റ് മാത്രമെ ഉള്ളൂ. 4 പോയിന്റുള്ള അമേരിക്കയ്ക്ക് ഒപ്പം എത്തി അവരെ റണ്‍ റേറ്റില്‍ മറികടക്കുക മാത്രമാണ് പാകിസ്താന്റെ സൂപ്പര്‍8 എത്താനുള്ള പ്രതീക്ഷ. കളി നടന്നില്ല എങ്കില്‍ അതിന് ആകില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
