ക്രിക്കറ്റ് കളിക്കിടെ പ്രാണികള്‍ കൂട്ടമായി വന്നപ്പോള്‍
സെഞ്ചൂറിയന്‍ : ക്രിക്കറ്റ് മത്സരത്തിനിടെ പല അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസമിതാ മത്സരത്തിനിടെ പ്രാണികള്‍ എത്തി. അപ്രതീക്ഷിതമായി എത്തിയ പ്രാണികളുടെ ആക്രമണം മൂലം അരമണിക്കൂറാണ് മത്സരം നിര്‍ത്തിവെച്ചത്.
സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് ആരംഭിച്ച ഉടനെയാണ് പ്രാണികള്‍ ഗ്രൗണ്ടിലേക്കെത്തിയത്.
ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെയും ഇന്ത്യന്‍ ഫീല്‍ഡന്മാരും പ്രാണികള്‍ കാരണം ബുദ്ധിമുട്ടി. പ്രാണികളുടെ ശല്യം കൂടിയതോടെ ഗ്രൗണ്ട് സ്റ്റാഫ് മെ,ീന്‍ ഉപയോഗിച്ച് ഇവയെ ഒഴിവാക്കുകയായിരുന്നു. ഇതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. മഴയുള്ള സമയങ്ങളില്‍ സാധാരണ കണ്ടുവരുന്ന പ്രാണികളാണ് (flying ants) മത്സരം തടസപ്പെടുത്തിയത്.