ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പരമ്പര മറന്നേക്കൂ;  ഇന്ത്യ പാകിസ്താനിലേക്കില്ല

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുകയില്ലെന്ന് റിപ്പോര്‍ട്ട്.

author-image
Athira Kalarikkal
New Update
forget bilateral series india may not even travel to pakistan

ഫയല്‍ ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ഡല്‍ഹി : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ പങ്കെടുക്കുകയില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിമാറ്റുകയോ ഹൈബ്രിഡ് മോഡലില്‍ നടത്തുകയോ ചെയ്യണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ചാമ്പ്യന്‍സ് ട്രോഫി ഐസിസി ടൂര്‍ണമെന്റാണെങ്കിലും പാകിസ്താനിലേക്ക് പോകണമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് അനുമതി ലഭിക്കണം. നിലവില്‍ ഇന്ത്യ-പാക് ബന്ധം മികച്ചതല്ല. അതുകൊണ്ട് ടൂര്‍ണമെന്റിനായി പോലും പാകിസ്താനിലേക്ക് പോകാന്‍ കഴിയില്ലെന്ന് ബിസിസഐ വൃത്തങ്ങള്‍ വ്യക്തമാക്കി. പാകിസ്താനുമായുള്ള ക്രിക്കറ്റ് പരമ്പരകള്‍ പുഃനസ്ഥാപിക്കണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പോലും പാകിസ്താനില്‍ കളിക്കാന്‍ തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നത്. ഇന്ത്യയുമായുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റിന് തയ്യാറാണെന്നും ചാമ്പ്യന്‍സ് ട്രോഫിയ്ക്കായി എത്തണമെന്നും പാകിസ്താന്‍ ക്രിക്കറ്റ് തയ്യാറാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

 

india rohit sharma bcci champions league pakistan