ലിംഗമാറ്റ ശസ്ത്രക്രിയ; ആര്യന്‍ ഇനി അനായ ബംഗാള്‍

''കരുത്ത് അല്‍പം കുറഞ്ഞെങ്കിലും സന്തോഷം വര്‍ധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. "

author-image
Athira Kalarikkal
New Update
ANAYA

ആര്യന്‍ ബംഗാര്‍, ശസ്ത്രക്രിയക്ക് ശേഷം അനായ ബംഗാര്‍ ആയി മാറിയപ്പോള്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആര്യന്‍ ബംഗാറാണ്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. 'അനായ ബംഗാര്‍' എന്ന പേരും സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനും കൂടിയായിരുന്നു ബംഗാര്‍. 23കാരനായ ആര്യന്‍, ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്കും വിധേയനായി. നിലവില്‍ ഇംഗ്ലണ്ടിലാണ് അവര്‍. 

''കരുത്ത് അല്‍പം കുറഞ്ഞെങ്കിലും സന്തോഷം വര്‍ധിച്ചു. ശരീരം മാറ്റത്തിനു വിധേയമാകുന്നു. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഓരോ ചുവടു വയ്ക്കുമ്പോഴും, അത് യഥാര്‍ഥ എന്നിലേക്കുള്ള യാത്രയാകുന്നു'  അനായ എന്ന പേരു സ്വീകരിച്ച ആര്യന്‍ ബംഗാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇരുപത്തിമൂന്നുകാരനായ ആര്യന്‍, ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പിക്കും വിധേയനായി. നിലവില്‍ ഇംഗ്ലണ്ടില്‍ ജീവിക്കുന്ന ഇവര്‍, മുന്‍പ് പ്രദേശിക ക്രിക്കറ്റ് ക്ലബ്ബായ ഇസ്‌ലാം ജിംഖാനയ്ക്കായി കളിച്ചിരുന്നു.

ഈ വര്‍ഷം ഓഗസ്റ്റ് 23ന് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍, ക്രിക്കറ്റിനോടുള്ള തന്റെ ഇഷ്ടം അനായ വെളിപ്പെടുത്തിയിരുന്നു. ട്രാന്‍സ് വുമണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ക്രിക്കറ്റില്‍ തുടരാന്‍ അനുകൂല സാഹചര്യമില്ലാത്തതിനാല്‍ വേദനയോടെ ക്രിക്കറ്റ് ഉപേക്ഷിക്കുന്നുവെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

 

cricket india