ലണ്ടന്‍ : ഫുട്‌ബോള്‍ പരിശീലകന്‍ സ്വെന്‍-ഗോറന്‍ എറിക്സണ്‍ 76-ആം വയസ്സില്‍ അന്തരിച്ചു. ഇന്ന് കുടുംബം ഔദ്യോഗികമായി അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ലോകത്തെ അറിയിച്ചു. മുമ്പ് ഇംഗ്ലണ്ട് ദേശീയ ടീമിനെ ഉള്‍പ്പെടെ പരിശീലിപ്പിച്ച പരിശീകനാണ്.
കഴിഞ്ഞ വര്‍ഷം സ്വീഡനില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ കണ്ടെത്തി. അന്നു മുതല്‍ അദ്ദേഹം അസുഖത്തോട് പോരാടുകയായിരുന്നു. യൂറോപ്പിലുടനീളവും ലോകമെമ്പാടുമുള്ള ദൈര്‍ഘ്യമേറിയതും വൈവിധ്യമാര്‍ന്നതും വളരെ വിജയകരവുമായ കരിയര്‍ അദ്ദേഹത്തിന് കോച്ചിംഗില്‍ ഉണ്ട്. ബെന്‍ഫിക, റോമ, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി എന്നിവരെയെല്ലാം പരിശീലിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, ഐവറി കോസ്റ്റ്, മെക്‌സികോ, ഫിലിപ്പീന്‍സ് എന്നീ ദേശീയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.