എന്തുകൊണ്ട് ആദ്യ ലോകകപ്പ്  നേട്ടത്തില്‍ ബിസിസിഐ പണം നല്‍കിയില്ല ?

ആ സമയത്ത് ഞങ്ങള്‍ക്ക് പണമില്ല എന്നായിരുന്നു ബി.സി.സി.ഐ ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന് റിവാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും എന്താണ് അവരെ ഇപ്പോള്‍ തടസ്സപ്പെടുത്തുന്നത്.

author-image
Athira Kalarikkal
New Update
web

1983 World Cup Cricket Team

Listen to this article
0.75x 1x 1.5x
00:00 / 00:00

 ഇന്ത്യയുടെ രണ്ടാം കിരീട നേട്ടത്തിലാണ് എല്ലാവരും. 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് നേട്ടം രാജ്യം കൈവരിച്ചത്. നേട്ടത്തിന് പിന്നാലെ ബിസിസിഐ വമ്പന്‍ സമ്മാനത്തുകയാണ് താരങ്ങള്‍ക്കായി പ്രഖ്യാപിച്ചത്. 125 കോടി രൂപയാണ് സമ്മാനത്തുക. കൂടാതെ മഹാരാഷ്ട്ര സര്‍ക്കാരും സമ്മാനത്തുക സമ്മാനിച്ചിരുന്നു. മുംബൈയില്‍ നടന്ന ലോകകപ്പ് വിജയത്തിന്റെ സ്വീകരണ ചടങ്ങിലാണ് ക്രിക്കറ്റ് ബോര്‍ഡ് ഈ തുക ഇന്ത്യന്‍ ടീമിന് കൈമാറിയത്. ഇതോടെ സ്‌ക്വാഡിലുള്ള 15 താരങ്ങള്‍ക്കും അഞ്ച് കോടി രൂപയാണ് ലഭിക്കുക.

റിസര്‍വ് ടീമില്‍ ഉണ്ടായിരുന്ന താരങ്ങള്‍ക്ക് ഓരോ കോടി രൂപയും ലഭിക്കും. ഇതിനിടയില്‍, 1983ല്‍ ആദ്യ കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ലഭിച്ച പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളും ഉയര്‍ന്നുവന്നിരിക്കുകയാണ്. ടീമംഗം ആരാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ വളരെയധികം സന്തോഷമുണ്ട് എങ്കിലും 1983ലെ ലെകകപ്പില്‍ സമ്മാനത്തുകയൊന്നും ലഭിച്ചില്ലെന്നും ടീമിലെ താരം പറഞ്ഞു. '125 കോടി വളരെ വലിയ തുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുണ്ട്. പക്ഷേ 1983 ലോകകപ്പ് വിജയത്തിനുശേഷം ഞങ്ങള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ നല്‍കിയിരുന്നില്ല. ആ സമയത്ത് ഞങ്ങള്‍ക്ക് പണമില്ല എന്നായിരുന്നു ബി.സി.സി.ഐ ഞങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് ബോര്‍ഡിന് റിവാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും എന്താണ് അവരെ ഇപ്പോള്‍ തടസ്സപ്പെടുത്തുന്നത്. അന്ന് ലോകകപ്പ് വിജയിച്ച ടീമിലെ കുറച്ചു കളിക്കാര്‍ക്ക് മാത്രമേ ജോലി ലഭിച്ചിട്ടുള്ളൂ. ഇത് തീര്‍ച്ചയായും പരിശോധിക്കപ്പെടണം,' 1983 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ ഒരു താരം ഐ.എ.എന്‍.എസിയോട് പറഞ്ഞു.

 

bcci Indian Cricket Team india